കൊച്ചി: എ.ആര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. ചന്ദ്രിക കള്ളപ്പണ വിവാദവുമായി ബന്ധപ്പെട്ട് ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.ആര്‍ ബാങ്ക് തട്ടിപ്പില്‍ സഹകരണവകുപ്പിന്റെ അന്വേഷണം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്ന് ജലീല്‍ പറഞ്ഞു. ചന്ദ്രികയില്‍ നടന്ന കള്ളപ്പണ ഇടപാടിനെ സംബന്ധിച്ച വിവരങ്ങള്‍ ഇ.ഡിയ്ക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രികയിലെ കള്ളപ്പണം ഉപയോഗിച്ച് ഭൂമി വാങ്ങിയത് ഉള്‍പ്പെടെ ഉള്ള തെളിവുകള്‍ കൈ മാറിയെന്നാണ് ജലീല്‍ പറയുന്നത്. വില്ലേജ് ഓഫീസിലെ ഭൂമി ഇടപാട് രേഖകള്‍ അടക്കം കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹകരണബാങ്ക് തട്ടിപ്പില്‍ ഏത് അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് താനല്ലെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് അന്വേഷണം വേണമോയെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ജലീല്‍ പറഞ്ഞു.
ഈ മാസം 16 ന് ഹാജരാകാന്‍ ഇ.ഡി കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെതിരായ നിലപാടില്‍ സി.പി.ഐ.എം പിന്തുണയുണ്ടെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വിളിപ്പിച്ചിട്ടില്ലെന്നും അദ്ദേഹത്തെ പോയി കണ്ടതാണെന്നും ജലീല്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: KT Jaleel Enforcement Directorate Chandrika