‘മഹാമാരി’, ‘മഹാമേരി’, ‘മഹാമൂരി’, ഈ മൂന്ന് ‘മുസീബത്തുകളെയും’ കേരളം അതിജീവിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ ആക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
കൊവിഡിനെ മഹാമാരിയെന്ന് വിശേഷിപ്പിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയാണ് മഹാമേരിയെന്ന് പറയുന്നതിലൂടെ കെ.ടി ജലീല്‍ ലക്ഷ്യമിടുന്നത്. നേരത്തെ ഒരു വീഡിയോയില്‍ മഹാമാരിയെന്നതിനെ മഹാമേരിയെന്ന് രമേശ് ചെന്നിത്തല പറയുന്നത് ചര്‍ച്ചയായിരുന്നു.
മഹാമൂരിയെന്ന് വിശേഷിപ്പിക്കുന്നതിലൂടെ കെ.എം ഷാജിയെ പരിഹസിക്കാനാണ് മന്ത്രിയുടെ ശ്രമം. സോഷ്യല്‍ മീഡിയയില്‍ മൂരി എന്ന് മുസ്‌ലിം ലീഗിനെ എതിരാളികള്‍ പരിഹസിക്കാറുണ്ട്. ഇതുമായി ചേര്‍ത്താണ് മഹാമൂരിയെന്ന വിശേഷണം.
ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. സ്പ്രിംഗ്‌ളര്‍ കമ്പനിയുമായുള്ള സര്‍ക്കാരിന്റെ ഇടപാടിനെ ചൊല്ലി രമേശ് ചെന്നിത്തലയും ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിക്കലിനെ ചൊല്ലി കെ.എം ഷാജിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.