| Saturday, 19th October 2019, 2:45 pm

താന്‍വന്നത് യു.ഡി.എഫില്‍ നിന്ന്, അതിന്റെ ദൂഷ്യങ്ങള്‍ കാണുമെന്ന് കെ.ടി ജലീല്‍; 'ആ പറഞ്ഞത് പ്രത്യാരോപണമല്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തനിക്കെതിരെ ആരോപണമുന്നയിച്ചതിനുള്ള പ്രതികാരമായിട്ടല്ല പ്രതിപക്ഷ നേതാവിന്റെ മകനെതിരെ ആരോപണമുന്നയിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത് അസ്വാഭാവികമാണ്. വെറും ആരോപണമല്ല വസ്തുതയാണ് താന്‍ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

‘വ്യക്തമായ തെളിവുകളാണ് എന്റെ കൈവശമുള്ളത്. അദ്ദേഹത്തിന്റെ മകന്‍ 608 റാങ്കുകാരനാണ്. ഇദ്ദേഹത്തിനാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് അഭിമുഖത്തില്‍ ലഭിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ അത് അസ്വാഭാവികത ഉണ്ടാക്കുന്നത കാര്യമാണ്. പി.എസ്.സി പരീക്ഷയില്‍ എഴുത്തു പരീക്ഷയുടെ അനുപാതത്തിലല്ല അഭിമുഖത്തില്‍ മാര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും അതില്‍ അസ്വാഭാവികത ഉണ്ടെന്നും നേരത്തെ ചെന്നിത്തല തന്നെ ആരോപിച്ചിട്ടുണ്ട്’, ജലീല്‍ പറഞ്ഞു.

ആ ദിവസങ്ങളിലെ ചെന്നിത്തലയുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.

‘സര്‍വകലാശാല അദാലത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് കരുതുന്നില്ല. തറ്റാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയും ആ തെറ്റ് ചെയ്തിട്ടുണ്ട്. ഞാന്‍ യു.ഡി.എഫില്‍ നിന്നാണ് വന്നത്. അതിന്റെ ദൂഷ്യങ്ങള്‍ ചിലപ്പോള്‍ കാണും’ ജലീല്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചെന്നിത്തലയുടെ മകന്റെ സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ നടന്ന ദിവസം ചെന്നിത്തല ദല്‍ഹിക്ക് പോയത് അസ്വഭാവികമാണെന്ന് ജലീല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ജലീലിന്റെ ആരോപണത്തെ തള്ളി സി.പിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

ഈ ഘട്ടത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ വ്യക്തിപരമായ ആരോപണമുന്നയിക്കുന്നില്ലെന്നും അങ്ങനെ ചെയ്താല്‍ അത് യഥാര്‍ത്ഥ വിഷയത്തില്‍നിന്നുള്ള വ്യതിചലനമായി മാറുമെന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം. പ്രശ്‌നത്തെ കുടുംബാംഗങ്ങളുമായി കൂട്ടിക്കുഴക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more