| Tuesday, 19th November 2019, 2:31 pm

കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ്; കെ.എസ്.യു മാര്‍ച്ചിനിടെ സംഘര്‍ഷം, ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പിനെതിരെ കെ.എസ്.യു സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചിനിടെ സംഘര്‍ഷം. കെ.എസ്.യു സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്ത നിയമസഭാ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് പ്രയോഗിച്ചു. സംഭവമറിഞ്ഞ് നിയമസഭയില്‍ നിന്ന് പുറത്തെത്തിയ ഷാഫി പറമ്പിലിനും പരിക്കേറ്റു.

പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. അക്രമാസക്തരായ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, കേരള സര്‍വകലാശാല മോഡറേഷന്‍ തട്ടിപ്പ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സൈബര്‍ സെല്ലിന്റെ സഹകരണത്തോടെയാകും അന്വേഷണം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഡി.ജി.പി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.


WATCH THIS VIDEO:

We use cookies to give you the best possible experience. Learn more