തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മോഡറേഷന് മാര്‍ക്ക് തട്ടിപ്പിനെതിരെ കെ.എസ്.യു സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചിനിടെ സംഘര്‍ഷം. കെ.എസ്.യു സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്ത നിയമസഭാ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്.
പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. അക്രമാസക്തരായ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കുകയാണ്.
അതേസമയം, കേരള സര്‍വകലാശാല മോഡറേഷന് തട്ടിപ്പ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സൈബര്‍ സെല്ലിന്റെ സഹകരണത്തോടെയാകും അന്വേഷണം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഡി.ജി.പി ഇത് സംബന്ധിച്ച നിര്‍ദേശം നല്കി.