Advertisement
Kerala News
കെ.എസ്.യു സംസ്ഥാനസെക്രട്ടറിക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് എന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 09, 05:25 pm
Tuesday, 9th October 2018, 10:55 pm

ആലപ്പുഴ: കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. റോഷന് വെട്ടേറ്റു. ഹരിപ്പാട് വെച്ചായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ റോഷനെ ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. മൂന്ന് ബൈക്കിലെത്തിയ സംഘമാണ് വെട്ടിയത്. പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങി.

കൈക്കും പുറത്തുമാണ് റോഷന് പരിക്കേറ്റത്. കാര്‍ത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ് റോഷന്‍.

Also Read ‘പാട്ട് പാടാന്‍ തരുന്നതിന് മുമ്പ് വീട്ടില്‍ ചെല്ലണമെന്നായിരുന്നു ആവശ്യം’; സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെതിരെയും മീടു ആരോപണം

മാസങ്ങള്‍ക്ക് മുന്‍പ് ഹരിപ്പാട് രാഷ്ട്രീയസംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.

പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും നേരത്തേയും ചില കേസുകളില്‍ പ്രതികളായിരുന്നവരാണ് അക്രമികളെന്നും പൊലീസ് പറഞ്ഞു.

ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.