നിയമസഭാ മാര്‍ച്ചിന് നേരെ പൊലീസ് അക്രമം; സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്
Kerala News
നിയമസഭാ മാര്‍ച്ചിന് നേരെ പൊലീസ് അക്രമം; സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th November 2019, 7:59 pm

തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം ചെയ്തു.

മോഡറേഷന്‍ തട്ടിപ്പ് വിവാദത്തില്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

ആക്രമണത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്കും കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തിനും പരിക്കേറ്റിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് പ്രയോഗിച്ചതിനെത്തുടര്‍ന്ന് നിയമസഭയില്‍ നിന്നും പുറത്തെത്തിയ ഷാഫി പറമ്പിലിനും പരിക്കേല്‍ക്കുകയായിരുന്നു.

സമരത്തില്‍ പങ്കെടുത്ത്, ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്പിലിനും കെ.എം അഭിജിത്തിനും അഭിവാദനം അര്‍പ്പിച്ച് വി.ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ശബ്ദിക്കുന്നവരുടെ തലയടിച്ചു പൊട്ടിച്ചാല്‍ നീതി നിശ്ശബ്ദമാവുമെന്നാണോ പിണറായി വിജയാ, നിങ്ങളുടെ പൊലീസ് കരുതിയിരിക്കുന്നത്? ഷാഫി പറമ്പിലിനും അഭിജിത്തിനും കെ.എസ്.യു സഹപ്രവര്‍ത്തകര്‍ക്കും അഭിവാദനങ്ങള്‍.’- ഇങ്ങനെയായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.