ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രം യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിച്ചതാണെന്ന ആരോപണവുമായി കെ.എസ്.യു രംഗത്ത്. 2011ല്‍ മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐയ്‌ക്കെതിരെ കെ.എസ്.യു നേടിയ വിജയം ഇടതു സംഘടനയുടേതാക്കി മാറ്റിക്കൊണ്ട് ചരിത്രം വളച്ചൊടിക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് കെ.എസ്.യുവിന്റെ ആരോപണം.
2011ലെ വിജയാഘോഷത്തിന്റെയും ഇതിനു പിന്നാലെ ജിനോ ജോണ്‍ നടത്തിയ പ്രസംഗത്തിന്റെയും വീഡിയോ ഉള്‍പ്പെടെ നല്‍കിയാണ് കെ.എസ്.യു ഫേസ്ബുക്ക് പേജിലൂടെ ഇത്തരമൊരു ആരോപണം ഉയര്‍ത്തുന്നത്.
മഹാരാജാസ് കോളജില്‍ വര്‍ഷങ്ങളായി ആധിപത്യം തുടരുന്ന കെ.എസ്.ക്യു എന്ന സംഘടനയെ തകര്‍ത്ത് ഇടതു സംഘടനയായ എസ്.എഫ്.വൈ നേടി മുന്നേറ്റത്തെക്കുറിച്ചുമാണ് മെക്‌സിക്കന്‍ അപാരത എന്ന ചിത്രം.
എന്നാല്‍ ചിത്രത്തിലൂടെ യഥാര്‍ത്ഥ സംഭവത്തിലെ നായകനെ വില്ലനാക്കിയും അന്ന് വിജയം നേടിയ കെ.എസ്.യുവിനെ കെ.എസ്.ക്യുവെന്ന നിലയില്‍ പരാജിതരാക്കിയും ചരിത്രത്തെ വളച്ചൊടിച്ചെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്.
ഒരു മെക്‌സിക്കന്‍ അപാരതയുടെ ഒറിജിനല്‍ ദൃശ്യങ്ങള്‍ എന്ന പേരിലാണ് കെ.എസ്.യു ഫേസ്ബുക്ക് പേജില്‍ ഈ ദൃശ്യങ്ങള്‍പോസ്റ്റു ചെയ്തിരിക്കുന്നത്.
ക്ലൈമാക്‌സില്‍ ടൊവിനോ പ്രസംഗിക്കുന്ന രംഗം മഹാരാജാസില്‍ കെ.എസ്.യു നേതാവ് നടത്തുന്നതാണെന്നും കെ.എസ്.യു പറയുന്നു.
അതുപോലെ ചിത്രത്തില്‍ കെ.എസ്.ക്യുവിന്റെ കൊടിമരം ഒടുക്കുന്ന രംഗവും വളച്ചൊടിച്ചതാണെന്ന് കെ.എസ്.യു ആരോപിക്കുന്നു. എസ്.എഫ്.ഐയുടെ കൊടിമരം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതിന് തെളിവെന്ന രീതിയില്‍ കെ.എസ്.യു നല്‍കിയിരിക്കുന്നത്.