| Friday, 31st July 2020, 7:35 pm

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസ് നാളെ മുതല്‍ ആരംഭിക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വ്വീസുകള്‍ നാളെ മുതല്‍ ആരംഭിക്കാനുള്ള തീരുമാനം റദ്ദാക്കി. ആരോഗ്യ വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം റദ്ദാക്കുന്നതെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍ പറഞ്ഞു.

സര്‍വീസുകള്‍ കൂടുതല്‍ പരിശോധനയ്ക്ക് ശേഷമായിരിക്കും ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ഹ്രസ്വദൂര സര്‍വീസുകള്‍ തുടരണോ എന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി നാളെ മുതല്‍ ദീര്‍ഘ ദൂര സര്‍വീസുകള്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

206 ബസുകളാണ് സര്‍വ്വീസ് ആരംഭിക്കുകയെന്നും തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് ബസുകള്‍ ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.

എന്നാല്‍ ബസ് എത്തുന്ന നെയ്യാറ്റിന്‍കര, നെടുമങ്ങാട് അടക്കമുള്ള പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടായി മാറിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നതെന്നും സുരക്ഷ കണക്കിലെടുത്താണ് ദീര്‍ഘദൂര സര്‍വ്വീസ് റദ്ദാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും. അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്നൊഴിയുന്നതായി കാണിച്ച് ഒന്‍പതിനായിരത്തോളം ബസുകള്‍ സര്‍ക്കാരിന് ജി ഫോം നല്‍കി. ബാക്കിയുള്ളവയും അടുത്ത ദിവസങ്ങളില്‍ നിരത്തില്‍നിന്ന് പിന്‍മാറും.

ബസിന് യാത്രക്കാരുടെ കുറവും ഇന്ധനച്ചെലവും കാരണം 900 രൂപയാണ് പ്രതിദിന നഷ്ടം. ഈ രീതിയില്‍ മുന്നോട്ടു പോകാനാകാത്തതുകൊണ്ടാണ് അടുത്തദിവസം മുതല്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more