ആനവണ്ടി ബ്ലോഗിനെതിരെ കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍
Daily News
ആനവണ്ടി ബ്ലോഗിനെതിരെ കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍
എഡിറ്റര്‍
Sunday, 3rd December 2017, 4:42 pm

 

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയെ ആനവണ്ടിയാക്കി ബ്രാന്‍ഡ് ചെയ്ത ആനവണ്ടി ട്രാവല്‍ ബ്ലോഗിനെതിരെ കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍. ആനവണ്ടി പ്രേമികള്‍ എന്ന പേരില്‍ ഡിപ്പോയുടെയോ ഗാരേജുകളുടേയോ പരിസരത്ത് കയറുന്നവന്റെ തലയില്‍ കരി ഓയില്‍ ഒഴിക്കുന്നതായിരിക്കുമെന്ന് ഭീഷണിപ്പെടുത്തി സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.ന്‍.ടി.യു.സി, ബി.എം.എസ് എന്നീ യൂണിയനുകളാണ് സംയുക്തമായി പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.

ഈ പോസ്റ്റര്‍ ആനവണ്ടി ആനവണ്ടി ട്രാവല്‍ ബ്ലോഗിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്ററില്‍ കാണിച്ച ഒത്തൊരുമ യൂണിയനുകള്‍ കോര്‍പ്പറേഷന്‍ നന്നാക്കുന്നതില്‍ കാണിച്ചിരുന്നെങ്കില്‍ ബ്ലോഗ് ഒക്കെ പണ്ടേ പൂട്ടി പോയേനെ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.


Also Read: കോഹ്‌ലിക്കു പിന്നാലെ മലിനീകരണവും ലങ്കയെ ദഹിപ്പിക്കുന്നു; പൊടിപടലത്തില്‍ മാസ്‌ക് ധരിച്ച് ലങ്കന്‍ താരങ്ങള്‍, വീഡിയോ


2008 മുതല്‍ ആരംഭിച്ച ആനവണ്ടി ഡോട്ട് കോം ബ്ലോഗ് കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ സമഗ്രമായ വിവരങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ ബ്ലോഗാണ്. പത്തനംതിട്ട സ്വദേശി സുജിത് ഭക്തനാണ് ബ്ലോഗ് ആശയം പ്രാവര്‍ത്തികമാക്കിയത്.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെയും യൂണിയന്റെയും അനാസ്ഥകള്‍ ബ്ലോഗിലൂടെ തുറന്നു കാട്ടിയതോടെ യൂണിയനുകള്‍ ബ്ലോഗിനെതിരെ രംഗത്തു വന്നിരുന്നു.