ആലുവ: കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിക്ക് നേരെ കണ്ടക്ടര്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി. തിരുവനന്തപുരം-മലപ്പുറം കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസില്‍ വെച്ചാണ് യാത്രക്കാരിയെ തന്റെ സീറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം കണ്ടക്ടര്‍ അപരമര്യാദയായി പെരുമാറിയത്.
യുവതിയുടെ പരാതിയില്‍ നെയ്യാറ്റിന്‍കര സ്വദേശി ജസ്റ്റിനെ ആലുവയില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 6.30ന് തിരുവനന്തപുരം മംഗലാപുരത്ത് വെച്ചാണ് സംഭവം.
തിരുവനന്തപുരത്ത് നിന്ന് എറണാകുളം പറവൂരിലേക്ക് വരികയായിരുന്നു പരാതിക്കാരിയായ യാത്രക്കാരി. ഇവര്‍ ഇരുന്ന സീറ്റ് റിസര്‍വേഷന്‍ സീറ്റാണെന്നും അവിടെ ഇരിക്കാന്‍ പറ്റില്ലെന്നും കണ്ടക്ടര്‍ പറഞ്ഞു.
പകരം തന്റെ സീറ്റിലേക്ക് ഇരിക്കാമെന്ന് പറഞ്ഞ് ക്ഷണിച്ചിരുത്തിയാണ് ഉപദ്രവിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. കണ്ടക്ടര്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി ആലുവ പൊലീസിന് നല്‍കിയിരിക്കുന്ന പരാതി.
മംഗലാപുരം കഴിഞ്ഞതിന് പിന്നാലെയാണ് ഇയാള്‍ യുവതിയോട് മോശമായി പെരുമാറാന്‍ തുടങ്ങിയത്. യുവതിയുടെ പരാതിയില്‍ ആലുവ പൊലീസ് കണ്ടക്ടര്‍ ജസ്റ്റിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ വൈകാതെ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.