| Monday, 28th August 2017, 8:53 am

ഡ്രൈവര്‍ എത്തിയില്ല; വളയം പിടിച്ച് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍വൈസര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യാത്ര പുറപ്പേടേണ്ട ബസില്‍ ഡ്രൈവര്‍ എത്താതെ വന്നപ്പോള്‍ വളയംപിടിച്ചത് കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍വൈസര്‍. കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസാണ് ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഓടിച്ചത്.

യാത്രക്കാര്‍ ബസില്‍ കയറി ഇരിപ്പുറപ്പിച്ച ശേഷമാണ് ഡ്രൈവര്‍ എത്തിയില്ലെന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. മറ്റൊരു ഡ്രൈവറെ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിയാതെ വന്നപ്പോഴാണ് സൂപ്പര്‍വൈസര്‍ ഡ്രൈവറുടെ റോളില്‍ കെ.എസ്.ആര്‍.ടി.സിയുടെ വിശ്വാസം കാത്തത്.


Dont Miss: ‘ഇതൊക്കെ നമ്മളു കുറേ കണ്ടതാ’; ലങ്കന്‍ ആരാധകരുടെ പ്രതിഷേധത്തിനിടെ ഗ്രൗണ്ടില്‍ കിടന്നുറങ്ങി ധോണി; വീഡിയോ


ശനിയാഴ്ച രാത്രി 10.50നു കോഴിക്കോടു നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ബസിലാണ് യാത്രക്കാരെത്തിയിട്ടും ഡ്രൈവര്‍ എത്താതെ വന്നത്. 39 ഓളം യാത്രക്കാരുണ്ടായിരുന്ന ബസിലെ ഭൂരിഭാഗം സീറ്റും റിസര്‍വ് ചെയ്തതായിരുന്നു.

മറ്റൊരു ഡ്രൈവറെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോഴാണ് കൊട്ടാരക്കര സ്വദേശിയും കെ.എസ്.ആര്‍.ടിസി ഫിറ്റ്‌നസ് ചുമതലക്കാരനുമായ രാജേന്ദ്രന്‍ വാഹനം ഓടിക്കാന്‍ സന്നദ്ധനായി മുന്നോട്ട് വരുന്നത്. സൂപ്പര്‍വൈസറായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനു മുമ്പ് ഡ്രൈവര്‍ തസ്തികയിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്.

We use cookies to give you the best possible experience. Learn more