തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സംയുക്ത ട്രേഡ് യൂണിയന്‍ ഒക്ടോബര്‍ രണ്ട് മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. പിരിച്ചുവിട്ട താത്കാലിക തൊഴിലാളികളെ തിരിച്ചെടുക്കുക, അശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ ഓഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
നേരത്തേ തൊഴിലാളികള്‍ നടത്തിയ സത്യാഗ്രഹം ഒത്തുതീര്‍പ്പാക്കാന്‍ ഗതാഗതമന്ത്രി മുന്‍കൈയെടുത്തെങ്കിലും നടന്നില്ല. കെ.എസ്.ആര്‍.ടി.സിയില്‍ കുടിശ്ശിക അടക്കാത്തതിനാല്‍ ഇന്ധന കമ്പനികള്‍ വിതരണം നിര്‍ത്തുകയും ഇന്ധന ക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ, ട്രിപ്പുകള്‍ വെട്ടികുറച്ചിരുന്നു.
ALSO READ: “നീതിക്കായുള്ള സമരത്തില്‍ ഒപ്പമുണ്ടാകും”; കന്യാസ്ത്രീകളോട് പിന്തുണ ആവര്‍ത്തിച്ച് വി.എസ്
ഇത് വ്യാപകമായ പ്രതിഷേധത്തിന് വഴി വെച്ചതിനെ തുടര്‍ന്ന് മുന്‍കാലങ്ങളില്‍ വാങ്ങിയ അതേ അളവ് ഇന്ധനം തുടര്‍ന്നും വാങ്ങുമെന്ന് ടോമിന്‍ തച്ചങ്കരി അറിയിച്ചിരുന്നു. മാസശമ്പളത്തിനായി വകയിരുത്തുന്ന ഫണ്ടില്‍ നിന്നുമാണ് ഇതിനായി പണം കണ്ടെത്തുന്നത്.
ഇത് തീര്‍ത്തും തൊഴിലാളി വിരുദ്ധവും അശാസ്ത്രീയവുമായ പരിഷ്‌കാര നടപടിയാണെന്ന് സമരസമിതി ആരോപിക്കുന്നു. വ്യാഴാഴ്ച വൈകിട്ട് സി.എം.ഡി. നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചെന്നും സമരസമിതി അറിയിച്ചു.
WATCH THIS VIDEO: