| Sunday, 5th August 2018, 8:07 am

നാളെ അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി പണിമുടക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിവിധാവശ്യങ്ങളുന്നയിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കിലേക്ക്. നാളെ അര്‍ദ്ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിക്കുക.

വാടക വണ്ടി നീക്കം ഉപേക്ഷിക്കുക, നിയമവിരുദ്ധ ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക, ശമ്പള പരിഷ്‌കരണ ചര്‍ച്ചകള്‍ നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

അതേസമയം കെ.എസ്.ആര്‍.ടിസി സി.എം.ഡി ടോമിന്‍ തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. ഇതാണ് ട്രേഡ് യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തച്ചങ്കരി നടപ്പാക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയങ്ങളാണെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു), കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു.സി), കെ.എസ്.ടി.ഡബ്ല്യു.യു (ഐ.എന്‍.ടി.യു.സി), കെ.എസ്.ടി.ഡി.യു (ഐ.എന്‍.ടി.യു.സി) എന്നീ സംഘടനകളാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയിലുള്ളത്.

We use cookies to give you the best possible experience. Learn more