തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ തിങ്കളാഴ്ച്ച പണിമുടക്കും. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ഭരണപക്ഷ അനുകൂല സംഘടനകളും ബി.എം.എസ് അനുകൂല സംഘടനകളും പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശമ്പളപരിഷ്‌ക്കരണം നടപ്പാക്കിയില്ല, ഡി.എ കുടിശ്ശിക നല്‍കിയിട്ടില്ല. പ്രഖ്യാപനത്തിന് വിപരീതമായി 101 ബസുകള്‍ മാത്രമാണ് ഈ വര്‍ഷം പുറത്തിറക്കിയത്. കെ.എസ്.ആര്‍.ടി.സി വാടക ബസുകള്‍ ഇറക്കാനുള്ള നീക്കം സ്വകാര്യവല്‍ക്കരണത്തിന് വേണ്ടി, എന്നീ ആരോപണങ്ങളാണ് സമരാനുകൂലികള്‍ ഇന്നയിക്കുന്നത്.
പണിമുടക്കിന് ഡയസ്‌നോണ്‍ ബാധകമാക്കി കെ.എസ്.ആര്‍.ടി.സി ഉത്തരവിറക്കിയിട്ടുണ്ട്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നിവയുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാല്‍ തന്നെ സര്‍വീസുകള്‍ വ്യാപകമായി മുടങ്ങില്ലെന്നാണ് പ്രതീക്ഷ.