തിരുവനന്തപുരം: തലസ്ഥാനത്ത് കെ.എസ്.ആര്.ടി.സിയുടെ മിന്നല്‍ സമരം. തിരുവനന്തപുരം ഡിപ്പോയിലെ ജീവനക്കാരാണ് സര്‍വീസ് നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നത്.
റിസര്‍വേഷന്‍ കൗണ്ടര്‍ ഉള്‍പ്പടെയുള്ള കൗണ്ടര്‍ ഡ്യൂട്ടികള്‍ കുടുംബശ്രീയ്ക്ക് ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. കൗണ്ടര്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഉപരോധിക്കുകയായാണ്.
ALSO READ: മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ പോള്‍ അലന് അന്തരിച്ചു
അതേസമയം ഇന്ന് തൊഴില്‍-ഗതാഗത മന്ത്രിമാരുമായി ചര്‍ച്ച പ്രഖ്യാപിച്ചിട്ടുണ്ട്. സി.എം.ഡി ടോമിന് തച്ചങ്കരി ഏകപക്ഷീയ നിലപാടെടുക്കുകയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു.
ഇന്ന് രാവിലെ ആറ് മണിമുതല്‍ കുടുംബശ്രീ ജീവനക്കാര്‍ ജോലിക്കെത്തുമെന്നുമാണ് അറിയിച്ചിരുന്നത്. എന്നാല്‍ കുടുംബശ്രീക്കാരെ റിസര്‍വേഷന്‍ കൗണ്ടറിലേക്ക് പ്രവേശിപ്പിക്കാന്‍ സമരക്കാര്‍ കൂട്ടാക്കിയില്ല.
WATCH THIS VIDEO: