| Tuesday, 20th December 2016, 10:35 am

കെ.എസ്.ആര്‍.ടി.സി മിനിമം ചാര്‍ജ് 7 രൂപയാക്കി ഉയര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അതിനിടെ ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്ന് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് നീങ്ങുകയാണ്.


തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മിനിമം ചാര്‍ജ് ഏഴുരൂപയാക്കി ഉയര്‍ത്തി. നേരത്തെ ഇത് ആറ് രൂപയായിരുന്നു. മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

അതിനിടെ ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്ന് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് നീങ്ങുകയാണ്. ഡീസല്‍ വിലവര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധന വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തിതിനെ തുടര്‍ന്നാണിത്.

മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്നും ഒമ്പത് ആക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. ഇതുസംബന്ധിച്ച് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ടിക്കറ്റ് നിരക്ക് ഉടന്‍ വര്‍ദ്ധിപ്പിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു കൊണ്ടുള്ള ശക്തമായ നടപടിയിലേക്കു നീങ്ങുമെന്ന് ഉടമകള്‍ മുന്നറിയിപ്പു നല്‍കി. ജനുവരി രണ്ടാം വാരം മുതല്‍ സമരനടപടികളിലേക്കു നീങ്ങുന്നതിനാണ്  ബസുടമകളുടെ തീരുമാനം.


വെള്ളിയാഴ്ച്ചയാണ് ഇന്ധനവില വര്‍ദ്ധനവ് നിലവില്‍ വന്നത്. പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.

We use cookies to give you the best possible experience. Learn more