| Tuesday, 13th April 2021, 9:19 pm

ബസിന് മുകളില്‍ കയറി ആന വണ്ടി പ്രേമികളുടെ യാത്ര; ഡ്രൈവര്‍ക്ക് കൊവിഡ്, യാത്രക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബത്തേരി: കെ.എസ്.ആര്‍.ടി.സി ബസിന് മുകളില്‍ കയറി ആനവണ്ടി പ്രേമികള്‍ നടത്തിയ യാത്ര വിവാദമാകുന്നതിനിടെ ബസ് ഓടിച്ച ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

അന്നേ ദിവസം അതേ ബസില്‍ യാത്ര ചെയ്ത യാത്രക്കാരോട് മുഴുവന്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ആനവണ്ടി പ്രേമികള്‍ എന്ന കുട്ടായ്മ ബത്തേരി ഡിപ്പോയില്‍ നിന്ന് രണ്ട് വണ്ടികള്‍ വാടകയ്ക്ക് എടുത്തത്.

ഇതിനിടെ ബസിന് മുകളില്‍ കയറി ഒരുസംഘം കിലോമീറ്ററുകളോളം സഞ്ചരിച്ചിരുന്നു. സംഭവത്തില്‍ വയനാട് ആര്‍.ടി.ഒ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

വാടകയ്ക്ക് നല്‍കിയ ബസിന് മുകളില്‍ വാഹനപ്രേമികള്‍ കയറിയ വിവരം അറിഞ്ഞിരുന്നില്ലെന്നായിരുന്നു കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം.

ബത്തേരി മുതല്‍ കാരാപ്പുഴ വരെ 20 കിലോമീറ്ററോളം സഞ്ചരിച്ചെന്നാണ് ആരോപണം. ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: KSRTC lovers on top of the bus; Covid Positive to the driver, instructing the passengers to go under observation

We use cookies to give you the best possible experience. Learn more