ഇനി എ.ടി.എം കാര്‍ഡുപയോഗിച്ചും കെ.എസ്.ആര്‍.സിയില്‍ ടിക്കറ്റെടുക്കാം; ആദ്യ പരീക്ഷണം ശബരിമല സര്‍വീസുകളില്‍
Kerala News
ഇനി എ.ടി.എം കാര്‍ഡുപയോഗിച്ചും കെ.എസ്.ആര്‍.സിയില്‍ ടിക്കറ്റെടുക്കാം; ആദ്യ പരീക്ഷണം ശബരിമല സര്‍വീസുകളില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th November 2018, 5:11 pm

തിരുവനന്തപുരം: യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുത്തന്‍ വഴിയുമായി കെ.എസ്.ആര്‍.ടി.സി. എടിഎം കാര്‍ഡ് ഉപയോഗിച്ചും ഇനി ടിക്കറ്റെടുക്കാം.

ഇതിന് കഴിയുന്ന ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ ഉടനെത്തും. ശബരിമല സര്‍വീസ് ബസുകളിലാകും ഇത് ആദ്യമായി പരീക്ഷിക്കുക.

ക്രെഡിറ്റ് കാര്‍ഡും നാഷണല്‍ മൊബിലിറ്റി കാര്‍ഡുകളുമെല്ലാം പുതിയ ടിക്കറ്റ് മെഷീനില്‍ ഉപയോഗിക്കാം. ഏഴായിരത്തോളം മെഷീനുകളാണ് ഇതിനായി വാങ്ങുന്നത്.

ALSO READ: ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുത്; തീരുമാനമെടുക്കും മുമ്പ് എല്ലാമതങ്ങളോടും ആലോചിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പണം മുന്‍കൂറായി അടച്ച് സ്മാര്‍ട്ട് സീസണ്‍ കാര്‍ഡുകളും വാങ്ങാം. സിം കാര്‍ഡ് ഉപയോഗിച്ചാണ് നെറ്റ് കണക്ഷന്‍.

നിലവിലുള്ള ടിക്കറ്റ് മെഷീനേക്കാള്‍ വലിപ്പക്കുറവും ബാറ്ററി ബാക് അപും പുതിയ ടിക്കറ്റ് മെഷീനിനുണ്ട്. നാലുകമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്.

ഈയാഴ്ച തന്നെ കരാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

WATCH THIS VIDEO: