| Thursday, 10th February 2022, 9:56 pm

വാലന്റൈന്‍സ് ദിനത്തില്‍ യാത്രക്കാര്‍ക്ക് പ്രണയ സമ്മാനം നല്‍കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാലന്റൈന്‍സ് ദിനത്തില്‍ യാത്രക്കാര്‍ക്ക് സെല്‍ഫി കോണ്‍ടെസ്റ്റ് സംഘടിപ്പിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി.

കെ.എസ്.ആര്‍.ടി.സിയോടുള്ള പ്രണയം വെളിവാക്കുന്ന രീതിയില്‍ ബസിനുള്ളില്‍ വെച്ചുള്ള സെല്‍ഫി എടുത്ത് വേണം മത്സരത്തിനായി അയക്കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി ആരംഭിച്ച നവീന സംരംഭമായ സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളില്‍ യാത്ര ചെയ്ത് വേണം സെല്‍ഫി അയക്കാന്‍.

തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ ബസുകള്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ഏഴ് റൂട്ടുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് യാത്രക്കാര്‍ക്ക് വീതം ആകെ 21 പേര്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കുക.

പ്രണയം ഇന്നും മനസില്‍ സൂക്ഷിക്കുന്ന ദമ്പതിമാര്‍ക്കും ഈ മത്സരത്തില്‍ ഒരുമിച്ച് പങ്കെടുക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

മത്സരത്തില്‍ പങ്കെടുക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം. യാത്രക്കാര്‍ പകര്‍ത്തിയ ചിത്രങ്ങളോടൊപ്പം യാത്രാക്കാരന്റെ പേര്, ഫോണ്‍ നമ്പര്‍, മേല്‍വിലാസം, സഞ്ചരിച്ച സിറ്റി സര്‍ക്കുലര്‍ സര്‍ക്കിളിന്റെ പേര് എന്നിവ കെ.എസ്.ആര്‍.ടി.സിയുടെ വാട്‌സാപ്പിലേക്ക് അയച്ച് നല്‍കണം. സോഷ്യല്‍ മീഡിയ സെല്‍, കെ.എസ്.ആര്‍.ടി.സി – (24×7), വാട്‌സാപ്പ് – 8129562972


Content Highlights: KSRTC is all set to give a love gift to passengers on Valentine’s Day

We use cookies to give you the best possible experience. Learn more