തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ യാത്ര ഇളവില്‍ മാറ്റവുമായി കെ.എസ്.ആര്‍.ടി.സി. 25 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ ആദായ നികുതി പരിധിയില്‍ വരുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യാത്രാക്കൂലിയില്‍ ഇളവൊഴിവാക്കി കെ.എസ്.ആര്‍.ടി.സി മാര്‍ഗരേഖ പുറത്തിറക്കി.
2016 മുതല്‍ 2020 വരെ കണ്‍സഷന്‍ വകയില്‍ കെ.എസ്.ആര്‍.ടി.സിക്ക് 966.31 കോടി രൂപയാണു ബാധ്യതയുണ്ടായെന്നും ഈ തുക അനുവദിച്ചുതരണമെന്നും സര്‍ക്കാരിന് നല്‍കിയ കത്തില്‍ കെ.എസ്.ആര്‍.ടി.സി പറഞ്ഞു.
ബി.പി.എല്‍ റേഷന്‍ കാര്‍ഡ് ഉടമകളായ സ്വകാര്യ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യം തുടര്‍ന്നും ലഭിക്കുമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു. സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് 30 ശതമാനമാണ് ഇളവ്. എന്നാല്‍ പ്രായപരിധി നിജപ്പെടുത്തുന്നതോടെ 25 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷനുണ്ടാകില്ല.
കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാനുള്ള ഭാഗമയാണ് ഈ നിര്‍ദേശങ്ങളെന്നാണ്
മാനേജ്മെന്റിന്റെ വാദം.
Content Highlight: KSRTC has changed the travel concession for students