Advertisement
പരീക്ഷണങ്ങള്‍ ഫലിച്ചു തുടങ്ങി; കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ ഏഴരക്കോടിയുടെ വര്‍ധനവ്
Kerala News
പരീക്ഷണങ്ങള്‍ ഫലിച്ചു തുടങ്ങി; കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ ഏഴരക്കോടിയുടെ വര്‍ധനവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 03, 03:22 am
Friday, 3rd August 2018, 8:52 am

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയുടെ പരീക്ഷണങ്ങള്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഫലിച്ചു തുടങ്ങുന്നു. നിരന്തരം നഷ്ട കണക്കുകള്‍ മാത്രം പറയുന്ന കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞ മാസം ഏഴരക്കോടിയുടെ വരുമാനമുണ്ടായതായി കണക്കുകള്‍.

ജൂണ്‍മാസത്തിനേക്കാള്‍ ഏഴരക്കോടി രൂപയാണ് കഴിഞ്ഞമാസം കോര്‍പ്പറേഷന് ഉണ്ടായിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് 189.89 കോടി രൂപയുടെ വരുമാനമായിരുന്നു ഉണ്ടായത്.

ജൂലായ് മാസത്തില്‍ എത്തുമ്പോള്‍ വരുമാനം ഏഴരക്കോടി വര്‍ധിച്ച് 197.64 കോടിയാവുകയായിരുന്നു. കഴിഞ്ഞമാസം 9, 23 എന്നീ തിയ്യതികളിലാണ് കെ.എസ്.ആര്‍.ടി.സിക്ക് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടായിരിക്കുന്നത്.

Also Read ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതിയിലേക്ക്; കൊളീജിയം തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന

7.14 കോടിയും 7.16 കോടിയുമായിരുന്നു യഥാക്രമം ജൂലായ് 9, 23 തിയ്യതികളില്‍ കെ.എസ്.ആര്‍.ടി.സി നേടിയത്. എം.ഡിയായ ശേഷം നിരവധി പരിഷ്‌ക്കാരങ്ങള്‍ ടോമിന്‍ തച്ചങ്കരി കൊണ്ട് വന്നിരുന്നു.

പരിഷ്‌കാര നടപടികളില്‍ പിന്നോട്ടില്ലെന്ന് ടോമിന്‍ തച്ചങ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭരണകാര്യങ്ങളില്‍ കൈകടത്താന്‍ തൊഴിലാളി യുണിയനുകളെ അനുവദിക്കില്ലെന്നും കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നില്‍ക്കുന്നത് യൂണിയനുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.