Advertisement
Kerala News
പലിശക്കാരുടെ ആക്രമണത്തിനിരയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 18, 09:10 am
Sunday, 18th August 2024, 2:40 pm

തൃശൂര്‍: പലിശക്കാരുടെ മര്‍ദനമേറ്റ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മരണപ്പെട്ടു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. പാലക്കാട് കുഴല്‍മന്ദത്ത് പലിശക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെ.എസ്.ആര്‍.ടി.സി ഡ്രൈവറാണ്‌ മരണപ്പെട്ടത്.

കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ. മനോജ് (39) ആണ് ചികിസയിലിരിക്കെ മരിച്ചത്. പലിശക്കാര്‍ മനോജിന് നല്‍കിയ പണം തിരിച്ച് ലഭിക്കാത്തതാണ് മര്‍ദനത്തിന് കരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: KSRTC driver dies after being attacked by usurers