| Saturday, 5th May 2018, 11:29 pm

കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ട പിരിച്ചു വിടല്‍; പിരിച്ച് വിട്ടത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥിരനിയമനം നേടിയ 141 പേരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.സ് ആര്‍.ടി.സിയില്‍ കൂട്ട് പിരിച്ചു വിടല്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥിര നിയമനം നേടിയ 141 പേരെയാണ് പിരിച്ചു വിട്ടത്. വര്‍ഷത്തില്‍ 120 ഡ്യൂട്ടി ഇല്ലാതെ അനധികൃതമായി സ്ഥിരനിയമനം ലഭിച്ചവരെയാണ് പുറത്താക്കിയത്.

ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകള്‍ക്കു പുറമെ മെക്കാനിക്കല്‍ ജീവനക്കാരും ഇക്കൂട്ടത്തിലുണ്ട് ഇവരെല്ലാം താല്‍ക്കാലിക ജിവനക്കാരായി കയറിയവരാണ്. 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും വര്‍ഷം 120 ഡ്യൂട്ടിയുമായിരുന്നു സ്ഥിര നിയമനത്തിനുള്ള മാനദണ്ഡം.

നിയമനം ലഭിച്ച 3500 ഓളം പേരില്‍ 141 പേര്‍ 120 ഡ്യൂട്ടി ഇല്ലാത്തവരായിരുന്നു. തുടര്‍ന്നാണ് ഇവരെ പിരിച്ചുവിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. നേരത്തെ ജീവനക്കാര്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി നേടിയിരുന്നെങ്കിലും സുപ്രീം കോടതി മാനേജ്‌മെന്റിന്റെ തീരുമാനം അംഗീകരിക്കുകയായിരുന്നു

We use cookies to give you the best possible experience. Learn more