തിരുവനന്തപുരം: മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഡിപ്പോകള്‍ക്ക് ജാഗ്രതാനിര്‍ദേശവുമായി കെ.എസ്.ആര്‍.ടി.സി. ബസിന്റെ ടയറിന്റെ പകുതിയില്‍ കൂടുതല്‍ ഉയരത്തില്‍ വെള്ളം കയറുന്ന സാഹചര്യങ്ങളില്‍ കൂടി വാഹനം ഓടിക്കരുതെന്ന് ഡ്രൈവര്‍മാരോട് കെ.എസ്.ആര്‍.ടി.സി നിര്‍ദേശിച്ചു.
റോഡില്‍ വെള്ളമുള്ളപ്പോള്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടാനും വാഹനങ്ങള്‍ അപകടത്തില്‍പെടാനും സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലത്താണ് ഗാരേജെങ്കില്‍ ബസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ട്.
റാന്നി, മല്ലപ്പള്ളി, പന്തളം, എടത്വാ, കുളത്തൂപ്പുഴ തുടങ്ങി മുമ്പ് വെള്ളപ്പൊക്കം ഉണ്ടായിട്ടുള്ള യൂണിറ്റുകളില്‍ രാത്രി മുഴുവന്‍ പ്രത്യേക ശ്രദ്ധ വേണം.
ഏത് അടിയന്തര സാഹചര്യത്തിലും ബസ് മാറ്റാന്‍ തയാറെടുപ്പ് നടത്തണം. എല്ലാ ഡിപ്പോയിലും ഏതു സമയത്ത് ആവശ്യപ്പെട്ടാലും അഞ്ച് ബസ് ഡ്രൈവര്‍മാര്‍ സഹിതം തയാറാക്കിനിര്‍ത്തണമെന്നും കെ.എസ്.ആര്‍.ടി.സി നിര്‍ദേശിച്ചു.
മഴക്കെടുതിക്കിടെ ഈരാറ്റുപേട്ടയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് അപകടകരമായ രീതിയില്‍ വെള്ളക്കെട്ടിലൂടെ ഓടിച്ച സംഭവത്തില്‍ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും നിര്‍ദേശമുണ്ട്.
അതേസമയം, സസ്‌പെന്റ് ചെയ്തവരെ ആക്ഷേപിച്ചും വെള്ളക്കെട്ടിലൂടെ വണ്ടിയോടിച്ചതിനെ ന്യായീകരിച്ചും ജയദീപ് രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: KSRTC directs to drivers on Kerala rain