| Saturday, 15th June 2019, 3:35 pm

കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി. ബസിന് തീപിടിച്ചു; ബസ് പൂര്‍ണമായി കത്തിനശിച്ചു; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊട്ടാരക്കര: കൊട്ടാരക്കര വാളകത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. ലോറിയും ബസും കൂട്ടിയിടിച്ചാണ് തീപിടിച്ചത്. അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് പൂര്‍ണമായും കത്തി നശിച്ചു.

കോണ്‍ക്രീറ്റ് മിക്‌സിങ് യൂണിറ്റില്‍ ഇടിച്ചതാണ് തീപിടുത്തതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

കിളിമാനൂര്‍ ഡിപ്പോയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസിനാണ് തീപിടിച്ചത്. തിരുവനന്തപുരം- കൊട്ടാരക്കര സര്‍വ്വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് കത്തിനശിച്ചത്.

അപകടത്തില്‍ രണ്ട് യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കണ്ടക്ടറുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് യാത്രക്കാരെ ബസില്‍ നിന്നും ഒഴിപ്പിച്ചതായാണ് വിവരം. തിരുവനന്തപുരം മൂവാറ്റുപുഴ പാതയിലാണ് അപകടമുണ്ടായത്.

We use cookies to give you the best possible experience. Learn more