കോയമ്പത്തൂര്‍: ബംഗളുരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും കണ്ടയിനര്‍ ലോറിയും കൂട്ടിയിടിച്ച് 13 മരണം. കോയമ്പത്തൂര്‍ അവിനാശിയില്‍ വച്ചാണ് അപകടം നടന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
10 പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. 23 പേരോളം പരുക്കേറ്റ് ആശുപത്രിയിലാണ്. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. . വ്യാഴാഴ്ച്ച പുലര്‍ച്ചെ 3 മണിക്കാണ് സംഭവം. കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറ്റി പതിനേഴാം തീയ്യതി പാലക്കാട് ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തില്‍ പെട്ടത്. ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സി പാലക്കാട് ഡിപ്പോയിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അപകടം നടന്നത് നഗരത്തില്‍ നിന്ന് മാറി ഉള്‍പ്രദേശത്തായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയാണ് ആരംഭിച്ചത്. ബസില്‍ ആകെ 48 പേര്‍ ഉണ്ടായിരുന്നു എന്നാണ് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍.