Kerala News
തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം: അമ്പതിലധികം പേര്‍ക്ക് പരിക്ക്; നാലുപേരുടെ നിലഗുരുതരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 22, 03:31 am
Saturday, 22nd June 2019, 9:01 am

വട്ടപ്പാറ: തിരുവനന്തപുരം വട്ടപ്പാറയ്ക്ക് സമീപം മരുതൂരില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്ക്.

ഇന്ന് കാലത്താണ് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ പരസ്പരം കൂട്ടിമുട്ടിയത്. കൊട്ടാരക്കാരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസും തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇരുബസുകളിലുമായി അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ 40 പേരുടെ പരിക്ക് നിസാരമാണ്. ഇരുബസുകളിലെയും ഡ്രൈവര്‍മാര്‍ അടക്കം നാലുപേരുടെ നില ഗുരുതരമാണ്.

വളവില്‍വെച്ച് നിയന്ത്രണം വിട്ട ബസ് പരസ്പരം കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
DoolNews Video