തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.എഫ്.ഇ സംസ്ഥാന സര്‍ക്കാരിന് ലാഭവിഹിതമായി 35 കോടി രൂപ നല്‍കി. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലിന് കമ്പനി ചെയര്‍മാന്‍ കെ. വരദരാജന്‍ ചെക്ക് കൈമാറി.
കെ.എസ്.എഫ്.ഇ എം.ഡി ഡോ. എസ്.കെ. സനില്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ. മനോജ്, ബി.എസ്. പ്രീത, ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) എസ്. ശരത്ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
2023-2024 സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതമാണ് കൈമാറിയത്. ഈ കാലയളവില്‍ 489 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ആകെ വിറ്റുവരവ് 81,751 കോടി രൂപയും.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതിനോടകം 90,000 കോടി രൂപയുടെ വിറ്റുവരവുണ്ട്. ഒരുലക്ഷം കോടി രൂപയാണ് ലക്ഷ്യമിട്ടുള്ളത്.
Content Highlight: KSFE handed over a dividend of Rs 35 crore to the state government