തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.എഫ്.ഇ സംസ്ഥാന സര്‍ക്കാരിന് ലാഭവിഹിതമായി 35 കോടി രൂപ നല്‍കി. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലിന് കമ്പനി ചെയര്‍മാന്‍ കെ. വരദരാജന്‍ ചെക്ക് കൈമാറി.
സംസ്ഥാന സർക്കാരിന് കെ.എസ്.എഫ്.ഇയുടെ ലാഭവിഹിതമായ 35 കോടി രൂപയുടെ ചെക്ക് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിന് കമ്പനി ചെയർമാൻ കെ. വരദരാജൻ കൈമാറുന്നു.
കെ.എസ്.എഫ്.ഇ എം.ഡി ഡോ. എസ്.കെ. സനില്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ. മനോജ്, ബി.എസ്. പ്രീത, ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) എസ്. ശരത്ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.