| Friday, 24th January 2020, 8:03 am

സംസ്ഥാനത്ത് വൈദ്യുതി മുടങ്ങിയാല്‍ എട്ടു മണിക്കൂറിനുള്ളില്‍ പരിഹാരം; പുതിയ നടപടികളുമായി കെ.എസ്.ഇ.ബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മുടങ്ങിയാല്‍ ഇനി എത്ര സമയത്തിനകം പുനഃസ്ഥാപിക്കണമെന്നതില്‍ പുതിയ ചട്ടവുമായി കെ.എസ്.ഇ.ബി. വൈദ്യുതി മുടങ്ങിയാല്‍ നഗരങ്ങളില്‍ 6 മണിക്കൂറിനുള്ളിലും ഗ്രാമങ്ങളില്‍ എട്ടു മണിക്കൂറിനുള്ളിലും പുനഃസ്ഥാപിക്കണമെന്നാണ് ചട്ടം.

എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള മേഖലകളില്‍ 10 മണിക്കൂറിനുള്ളില്‍ പുനഃസ്ഥാപിക്കണമെന്നും ലൈന്‍ പൊട്ടുന്ന സാഹചര്യത്തില്‍ നാഗരപ്രദേശങ്ങളില്‍ എട്ടു മണിക്കൂറിനുള്ളില്‍ പരിഹരിക്കണമെന്നും നിയമത്തില്‍ പറയുന്നു. ഗ്രാമ പ്രദേശങ്ങളില്‍ 12 മണിക്കൂറിനുള്ളിലും പരിഹരിക്കപ്പെടണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള മേഖലകളില്‍ 10 മണിക്കൂറിനുള്ളില്‍ പുനഃസ്ഥാപിക്കണം. ഭൂഗര്‍ഭ കേബിളുകളാണ് തകരാറിലാവുന്നതെങ്കില്‍ നഗരങ്ങളില്‍ 24 മണിക്കൂറും ഗ്രാമങ്ങളില്‍ 48 മണിക്കൂറിനുള്ളിലും നന്നാക്കിയിരിക്കണം. അതേസമയം വൈകുന്നേരം മുതല്‍ പിറ്റേന്ന് രാവിലെവരെ വരുന്ന പാരതികള്‍ ഒഴിവാക്കാനുള്ള വ്യവസ്ഥ മാന്വലില്‍ വൈദ്യുതി ബോര്‍ഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉപയോക്താക്കളുടെ പരാതിയനുസരിച്ച് വൈദ്യുതി മുടങ്ങുന്നത് പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 25 രൂപ പിഴയടക്കേണ്ടിവരും. മീറ്റര്‍ സംബന്ധിച്ച പരാതികള്‍ 5 ദിവസത്തിനകം പരിഹരിക്കപ്പെടണം. അല്ലാത്തപക്ഷം എല്‍.ടി ഉപയോക്തക്കള്‍ക്ക് ദിവസം 25 രൂപയും എച്ച്.ടി ഉപയോക്താക്കള്‍ക്ക് ദിവസം 50 രൂപയും ലഭിക്കും. മീറ്റര്‍ കേടായാല്‍ ഏഴു ദിവസത്തിനകം മാറ്റി സ്ഥാപിക്കണമെന്നും ചട്ടത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more