| Saturday, 17th September 2022, 12:09 pm

ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് മുമ്പ് കാര്യവട്ടം സ്റ്റേഡിയത്തിന് പണി കിട്ടി; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ച് കെ.എസ്.ഇ.ബി

സ്പോര്‍ട്സ് ഡെസ്‌ക്

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ച് കേരള സ്‌റ്റേറ്റ് എല്കട്രിസ്റ്റി ബോര്‍ഡ്. രണ്ടരക്കോടി രൂപ കുടിശ്ശിക ഉള്ളതിനാലാണ് വൈദ്യുതി വിച്ഛേദിച്ചത്.

നാല് ദിവസമായി സ്‌റ്റേഡിയത്തില്‍ വൈദ്യുതി ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 28ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് മുന്നോടിയായാണ് വൈദ്യുതി വിച്ഛേദനം. മത്സരത്തിന്റെ സുരക്ഷയുടെ ഭാഗമായി സിറ്റി കമ്മീഷണര്‍ യോഗം വിളിച്ചിരുന്നു. ഇത് വൈദ്യുതി ഇല്ലാതെയാണ് നടത്തിയത്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിനാണ് കാര്യവട്ടം വേദിയാകാന്‍ ഒരുങ്ങുന്നത്. എന്നാല്‍ സ്റ്റേഡിയത്തില്‍ കറന്റില്ലാത്ത സാഹചര്യത്തില്‍ മത്സരം നടക്കുമൊ എന്ന് കണ്ടറിയണം.

2019 ഡിസംബര്‍ എട്ടിനാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ അവസാന രാജ്യാന്തര മത്സരം നടന്നത്. അന്ന് ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു.

ലോകകപ്പിന് മുമ്പ് തയ്യാറെടുക്കാനായിട്ടാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരക്ക് ഇറങ്ങുന്നത്. അതിന് ശേഷം ഓസ്‌ട്രേലിയക്കെതിരെയും ഇന്ത്യ പരമ്പരക്ക് ഇറങ്ങുന്നുണ്ട്.

Content Highlight: KSEB declined Electricity at Karyavattom Stadium befor India vs Sa Match

We use cookies to give you the best possible experience. Learn more