| Thursday, 12th December 2013, 10:19 pm

ഇടുക്കി ജലവൈദ്യുത പദ്ധതി നവീകരണത്തിന് 70 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: ഇടുക്കി ജലവൈദ്യുത പദ്ധതി നവീകരണത്തിന് വൈദ്യുതി ബോര്‍ഡിന്റെ ഭരണാനുമതി. 70 കോടിയുടെ നവീകരണ പദ്ധതികള്‍ക്കാണ് കെ.എസ്.ഇ.ബി അനുമതി നല്‍കിയത്.

ജനുവരിയില്‍ ആരംഭിച്ച് മൂന്ന് വര്‍ഷത്തിനകം ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഇതിനായി അടുത്തവര്‍ഷം ആഗോള ടെണ്ടര്‍ വിളിക്കും.

ദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസിന്റെ ആദ്യഘട്ടത്തിലെ മൂന്നു ജനറേറ്ററുകള്‍ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികളുടെ നവീകരണമാവും ആദ്യം നടക്കുക. കണ്‍ട്രോള്‍ സിസ്റ്റം, സ്വിച്ച്‌യാര്‍ഡ്, യന്ത്രസാമഗ്രികള്‍, ഗവേണറുകള്‍ എന്നിവയും നവീകരിക്കും

നിലയത്തില്‍ അടിക്കടിയുണ്ടാകുന്ന പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ് നവീകരണ പദ്ധതി നടപ്പിലാക്കാന്‍ വൈദ്യുതബോര്‍ഡ് തീരുമാനിച്ചത്.

2011 ജൂണ്‍ 20 നു പവര്‍ഹൗസിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് എന്‍ജിനിയര്‍മാര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ആദ്യം രണ്ട് തവണ നിലയത്തില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു.

തുടര്‍ന്ന് കെ.എസ്.ഇ.ബി വിദഗ്ധ സംഘം നടത്തിയ പരിശോധനയില്‍ കാലപ്പഴക്കമാണ് സ്‌ഫോടനത്തിന് വഴിവെച്ചതെന്നായിരുന്നു വ്യക്തമാക്കിയത്.

പവര്‍ഹൗസില്‍ അടിക്കടിയുണ്ടാകുന്ന സ്‌ഫോടനങ്ങള്‍ മൂലം വൈദ്യുത നിയന്ത്രണവും പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതി നവീകരിക്കാനുള്ള ബോര്‍ഡിന്റെ നടപടി.

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിണ് ഇടുക്കി. 1976 ഫെബ്രുവരി 12 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണു പദ്ധതിയുടെ ഭാഗമായയ  മൂലമറ്റം പവര്‍ഹൗസിന്റെ ഒന്നാംഘട്ട പദ്ധതി കമ്മിഷന്‍ ചെയ്തത്.

We use cookies to give you the best possible experience. Learn more