[share]
[] ആലപ്പുഴ: രണ്ടരക്കോടിയോളം മരുന്നുകള്‍ ഏറ്റെടുക്കാനാളില്ലാതെ നശിക്കുന്നു. പൊതുമേഖല സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മെസ്യൂട്ടിക്കല്‍ ലിമിറ്റഡിലെ(കെ.എസ്.ഡി.പി) കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍ കുഴിച്ചുമൂടാന്‍ കമ്പനി ഒരുങ്ങുകയാണ്.
ഒന്നരവര്‍ഷം മുന്‍പ് സര്‍ക്കാര് ഓര്‍ഡര്‍ ചെയ്ത മരുന്നുകള്‍ വാങ്ങാത്തതിനെത്തുടര്‍ന്നാണ് കെ.എസ്.ഡി.പി പ്രതിസന്ധിയിലായിരിക്കുന്നത്. ആമ്പസിലീന്‍, റാനിടിന്‍, ഡോക്ടിസൈക്ലിന്‍ എന്നീ മരുന്നുകളാണ് സര്‍ക്കാറിന്റെ അനാസ്ഥ മൂലം നശിപ്പിക്കാനൊരുങ്ങുന്നത്.
ആരോഗ്യവകുപ്പ് മന്ത്രിയുമായി കോണ്‍ഫെറന്‍സുകള്‍ നടത്തിയപ്പോഴെല്ലാം പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെടുക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെയും നടപടിയൊന്നുമുണ്ടായില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് പിന്നാലെയാണെന്നും ആരോപണമുണ്ട്.