കൊച്ചി: കോണ്‍ഗ്രസിന്റെ ഇന്ധനവില വര്‍ധനവിനെതിരായ സമരത്തില്‍ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിച്ചതിനെതിരെ മുന്‍ എം.എല്‍.എ കെ.എസ്. ശബരീനാഥന്‍. തന്റെ കാര്‍ ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ജോജു പറയുന്ന മനോരമ ഓണ്‍ലൈന്‍ വാര്‍ത്തയുടെ താഴെ കമന്റായാണ് ശബരീനാഥന്റെ പ്രതികരണം.
പോടെയ്… പോയി തരത്തില്‍ പോയി കളിക്ക് എന്നായിരുന്നു ശബരിയുടെ കമന്റ്.
പെട്രോള്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു.
മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടങ്ങിയത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.
തന്റെ പ്രതിഷേധം ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി ചെയ്ത പരിപാടിയല്ലെന്നും ജോജു ജോര്‍ജ് പറഞ്ഞിരുന്നു. സഹികെട്ടാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജ് ക്രിമിനലാണെന്നും തറഗുണ്ടയാണെന്നും സുധാകരന്‍ അധിക്ഷേപിച്ചിരുന്നു. ജോജുവിന്റെ വാഹനം തകര്‍ത്തതിനെ ന്യായീകരിച്ചുകൊണ്ടായിരുന്നു സുധാകരന്‍ രംഗത്തെത്തിയത്.
വാഹനം തകര്‍ക്കാനുള്ള അവസരം ഉണ്ടാക്കിയത് അവരല്ലേ എന്നായിരുന്നു സുധാകരന്റെ ചോദ്യം. സമരക്കാര്‍ക്ക് നേരെ ചീറിപ്പാഞ്ഞതുകൊണ്ടാണ് വാഹനം തകര്‍ത്തത്. അല്ലെങ്കില്‍ എത്രയോ വാഹനങ്ങള്‍ അവിടെ നിന്നിട്ടില്ലേ.
മറ്റേതെങ്കിലും വാഹനത്തിന്റെ ചില്ല് പൊളിഞ്ഞോ, അക്രമം കാട്ടിയ അക്രമിയുടെ വാഹനം തകര്‍ത്തെങ്കില്‍ അതൊരു ജനരോഷത്തിന്റെ ഭാഗമല്ലേ, സ്വാഭാവികമല്ലേ, അതിലെന്തിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: KS Sabarinathan on Joju George Fuel Price Hike