Kerala News
കെ.എസ് ശബരീനാഥന്‍ എം.എല്‍.എ വിളിച്ച യോഗത്തില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍; യോഗത്തില്‍ നിന്നിറങ്ങിപ്പോയി ശബരീനാഥന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 19, 02:41 pm
Saturday, 19th December 2020, 8:11 pm

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ കെ.എസ് ശബരീനാഥന്‍ എം.എല്‍.എ വിളിച്ച യോഗത്തില്‍ ബഹളം. ശബരീനാഥനെതിരെ പ്രവര്‍ത്തകര്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി.

ശബരിനാഥന്‍ പ്രചരണത്തിനിറങ്ങിയില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെട്ടില്ലെന്നും വിമര്‍ശനമുയര്‍ന്നു. എം.എല്‍.എ റിബലുകളെ പിന്തുണച്ചെന്നും പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു.

ബഹളത്തിനിടെ ശബരിനാഥന്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി.

തെരഞ്ഞെടുപ്പ് തോല്‍വി യു.ഡി.എഫില്‍ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചിരിക്കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ നേതൃത്വത്തിനെതിരെ പരസ്യമായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

യു.ഡി.എഫ് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ‘

രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചുള്ള വിജയമുണ്ടായില്ല. പ്രചരണത്തില്‍ പരിമിതികള്‍ ഉണ്ടായിരുന്നു’, ചെന്നിത്തല പറഞ്ഞു.

മുന്നണിയ്ക്ക് പാളിച്ചകളുണ്ടായെന്ന് തുറന്നുസമ്മതിക്കുന്നു. വര്‍ധിത വീര്യത്തോടെ സര്‍ക്കാരിനെതിരെ പോരാടും. ഏകാധിപത്യത്തിന്റെ ഭരണമല്ല കേരളം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KS Sabarinath MLA Meeting Protest