തകര്‍പ്പന്‍ റെക്കോഡില്‍ 'ചേട്ടന്‍ പാണ്ഡ്യ'; രാജസ്ഥാന്റെ തണ്ടര്‍ ബോള്‍ട്ടിനെയും മറികടന്ന സ്പിന്‍ മാന്ത്രികം
Sports News
തകര്‍പ്പന്‍ റെക്കോഡില്‍ 'ചേട്ടന്‍ പാണ്ഡ്യ'; രാജസ്ഥാന്റെ തണ്ടര്‍ ബോള്‍ട്ടിനെയും മറികടന്ന സ്പിന്‍ മാന്ത്രികം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th April 2024, 11:51 am

ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജെയിന്റ്സിനു ഗുജറാത്ത് ടൈറ്റന്‍സിനുനെതിരെ 33 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഹോം ഗ്രൗണ്ടില്‍ ടോസ് നേടിയ ലഖ്നൗ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് എല്‍.എസ്.ജി നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് 18.5 ഓവറില്‍ 130 റണ്‍സിന് തകരുകയായിരുന്നു.

 

എല്‍,.എസ്.ജിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് വിജയം എളുപ്പമാക്കിയത്. 3.5 ഓവര്‍ എറിഞ്ഞ യാഷ് താക്കൂര്‍ ഒരു മെയ്ഡന്‍ അടക്കം 30 റണ്‍സ് വിട്ടുകൊടുത്ത് 5 വിക്കറ്റുകള്‍ ആണ് സ്വന്തമാക്കിയത്. 7.85 എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്.

ക്രുണാല്‍ പാണ്ഡ്യ നാല് ഓവറില്‍ 11 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി കിടിലന്‍ പ്രകടനമാണ് കാഴ്ചവച്ചത്. 2.75 ആണ് താരത്തിന്റെ ഇക്കണോമി. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്.

ഗുജറാത്തിനെതിരെ ബൗളിങ്ങില്‍ 4 ഓവര്‍ എറിഞ്ഞ് ഏറ്റവും മികച്ച എക്കണോമി സ്വന്തമാക്കിയ താരം എന്ന നേട്ടമാണ് ക്രുണാല്‍ പാണ്ഡ്യ സ്വന്തമാക്കിയത്. ഇതിനുമുമ്പ് ഗുജറാത്തിനെതിരെ മികച്ച എക്കണോമിയില്‍ പന്ത് എറിഞ്ഞത് രാജസ്ഥാന്റെ തകര്‍പ്പന്‍ ഫേസ് ബൗളറായ ട്രെന്റ് ബോള്‍ട്ട് ആണ്.

ഗുജറാത്തിനെതിരെ മികച്ച എക്കണോമിയില്‍ പന്തെറിഞ്ഞ താരം, നിലവാരം, എക്കണോമി

 

ക്രുണാല്‍ പാണ്ഡ്യ – 3/11 2.8 എക്കണോമി

ട്രെന്റ് ബോള്‍ട്ട് – 1/14 3.5 എക്കണോമി

ജസ്പ്രീത് ബുംറ – 3/14 – 3.5 എക്കണോമി

കുല്‍ദീപ് യാദവ് – 1/15 – 3.8 എക്കണോമി

മത്സരത്തില്‍ ഇരുവര്‍ക്കും പുറമേ രവി ബിഷ്‌ണോയ് നവീന്‍ ഉള്ഹക്ക് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

 

Content Highlight: Krunal Pandya In Record Achievement