| Sunday, 4th November 2018, 7:56 am

'ലിംഗനീതിയെന്നാൽ ലിംഗമുള്ളവരുടെ നീതിയാണോ?'; സുഗതകുമാരിയെ വിമർശിച്ച് കെ.ആർ.മീര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമല യുവതീപ്രവേശന വിഷയത്തിൽ കവി സുഗതകുമാരിയുടെ നിലപാടിനെ വിമർശിച്ച്‌ എഴുത്തുകാരി കെ.ആർ മീര. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ ലിംഗനീതി ഉറപ്പാവില്ലെന്നു പറഞ്ഞ സുഗതകുമാരിയോട്, ലിംഗനീതിയെന്നാൽ “ലിംഗമുള്ളവർക്കുള്ള നീതി” എന്നാണോ കവി മനസിലാക്കിയതെന്നു മീര ചോദിക്കുന്നു. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചാൽ സ്ത്രീകളുടെ പദവി ഉയരുമോ? കേരളത്തിലെ സ്ത്രീകൾക്ക് ശബരിമല സ്ത്രീപ്രവേശനമാണോ ഏറ്റവും വലിയ വിഷയമെന്നും, മറ്റും പ്രശ്നങ്ങളൊക്കെ പരിഹരിച്ച് കഴിഞ്ഞോയെന്നും സുഗതകുമാരി ചോദിക്കുന്നു.

Also Read സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവങ്ങളൊന്നും എന്റെ ദൈവമല്ല: ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് പ്രകാശ് രാജ്

ഇതിനെതിരെയാണ് കെ.ആർ മീര ഫേസ്ബുക്കിൽ പ്രതികരിച്ചത്.”യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ ലിംഗനീതി നടപ്പാകുകയില്ല എന്നു കവി സുഗതകുമാരി. ‘ലിംഗനീതി’ എന്ന പദത്തിലൂടെ ‘ലിംഗമുള്ളവര്‍ക്കുള്ള നീതി ’ എന്നായിരിക്കുമോ കവി ഉദ്ദേശിക്കുന്നത്?”. ഇങ്ങനെയായിരുന്നു മീരയുടെ ഫേസ്ബുക് പോസ്റ്റ്.

Also Read അടിച്ചുടച്ച യഥാര്‍ത്ഥ അയ്യപ്പ വിഗ്രഹത്തിന്റെ ചിത്രം പുറത്ത്; ഇനിയും ചില ചിത്രങ്ങള്‍ വൈകാതെ പുറത്തു വരുമെന്ന് പി.കെ സജീവ്

ശബരിമലയ്ക്ക് പോകുന്ന ആൾക്കാരെ ഇപ്പോൾത്തന്നെ താങ്ങാനാവാത്ത അവസ്ഥയാനുള്ളതെന്നും, അപ്പോൾ സ്ത്രീകൾ കൂടി അങ്ങോട്ടേക്ക് പോയാൽ എന്തായിരിക്കും അവസ്ഥയെന്നും സുഗതകുമാരി ചോദിക്കുന്നു. ഇതൊരിക്കലും ലിംഗനീതിയുടെ പ്രശ്നമല്ല. അതാണ് ന്യായമെങ്കിൽ അതിലും വലിയ പ്രശ്നങ്ങൾ കേരളത്തിലുണ്ടെന്നും അവർ പറഞ്ഞു. മനോരമ ചാനലിന്റെ “കൗണ്ടർ പോയിന്റ് പരിപാടിയിൽ പങ്കെടുക്കവെയാണ് സുഗതകുമാരി ഈ അഭിപ്രായം പറഞ്ഞത്.

We use cookies to give you the best possible experience. Learn more