മുംബൈ: മോഹന്‍ലാലിന്റെ ഭീമന്‍ കഥാപാത്രത്തെ വിമര്‍ശിച്ച് മലയളികളുടെ ശ്രദ്ധ നേടിയ ചലച്ചിത്ര താരം കെ.ആര്‍.കെ ആമീര്‍ ഖാനെതിരെ രംഗത്ത്. കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതില്‍ നിന്നും ആമീര്‍ ഖാന്‍ പുരസ്‌കാരം വാങ്ങിയതിനെ പരിഹസിച്ചാണ് കെ.ആര്‍.കെ വീണ്ടും ശ്രദ്ധനേടുന്നത്.
Also read കേരളത്തിന് ആദ്യ സ്‌ന്തോഷ് ട്രോഫി നേടിത്തന്ന ക്യാപ്റ്റന്‍ ടി.കെ.എസ് മണി അന്തരിച്ചു
“മോഹന്‍ ഭഗവതില്‍നിന്നും പുരസ്‌കാരം വാങ്ങുന്നതിനേക്കാള്‍ മുന്‍പ് ആമീര്‍ മരിക്കുന്നതായിരുന്നു നല്ലതെന്നായിരുന്നു കെ.ആര്‍.കെയുടെ പുതിയ ട്വീറ്റ്. നീണ്ട കാലമായി അവാര്‍ഡ് ദാന ചടങ്ങുകളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന താരം കഴിഞ്ഞ ദിവസമായിരുന്നു അവാര്‍ഡ് സ്വീകരിക്കാന്‍ പൊതു ചടങ്ങിലെത്തിയത്.
നാടകാചാര്യനും സംഗീതജ്ഞനുമായ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ വിശേഷ് പുരസ്‌കാരമാണ് ആമീറിനെ തേടിയെത്തിയത്. ദംഗലിലെ അഭിനയത്തിനാണ് താരത്തിന് അവാര്‍ഡ്.
അവാര്‍ഡ് നല്‍കിയത് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതായിരന്നു. അസഹിഷ്ണുത വിവാദത്തില്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വിമര്‍ശനത്തിനിരയായ താരം മോഹന്‍ ഭാഗവതില്‍ നിന്ന് അവാര്‍ഡ് വാങ്ങിയതിനെയും കെ.ആര്‍.കെ വിമര്‍ശിച്ചു.
ബി.ജെ.പി ബോളിവുഡ് താരങ്ങളെ പേടിപ്പിച്ച് നിര്‍ത്തുകയാണെന്നും, പേടിപ്പിച്ച് അവരെകൊണ്ട് ആര്‍.എസ്.എസിന്റെ പരിപാടികളില്‍ നൃത്തം ചെയ്യിക്കുകയാണെന്നും കെ.ആര്‍.കെ ട്വീറ്റ് ചെയ്തു.
ഒരു കാലത്ത് ആമീറിനെ ദേശദ്രോഹി എന്ന് വിളിച്ചവര്‍ക്ക് ഇപ്പോള്‍ ആമീര്‍ ദേശ സ്നേഹി ആയോ എന്നും താരം ട്വീറ്ററിലൂടെ ചോദിക്കുന്നു.
നേരത്തെ മോഹന്‍ലാലിനെ നിരന്തരം വിമര്‍ശിച്ച് കൊണ്ടിരുന്ന താരം ഒടുവിലായി ഖേദം പ്രകടിപ്പിച്ചിരുന്നു.