മോഹന്‍ലാലിനെ ഛോട്ടാ ഭിം എന്ന് വിളിച്ച് പരിഹസിച്ചതില്‍ ഖേദപ്രകടനവുമായി ബോളിവുഡ് നടന് കമാല്‍ ആര്‍ ഖാന്‍. തന്റെ അറിവില്ലായ്മകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് കെ.ആര്‍.കെയുടെ വിശദീകരണം.
“മോഹന്‍ലാല്‍ സാര്‍, ഛോട്ടാഭിം എന്ന് വിളിച്ചതിനു ക്ഷമ ചോദിക്കുന്നു. കാരണം എനിക്ക് നിങ്ങളെക്കുറിച്ച് കൂടുതല്‍ അറിയില്ലായിരുന്നു. പക്ഷെ ഇപ്പോഴെനിക്കറിയാം നിങ്ങള്‍ മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാറാണെന്ന്.” എന്നാണ് കെ.ആര്‍.കെയുടെ ട്വീറ്റ്.
എം.ടി വാസുദേവന്‍ നായകരുടെ രണ്ടാമൂഴമെന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതം എന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. ചിത്രത്തില്‍ ഭീമനെന്ന കഥാപാത്രമായെത്തുന്നത് മോഹന്‍ലാലാണെന്ന് അറിഞ്ഞതോടെ ഇതിനെ വിമര്‍ശിച്ച് കെ.ആര്‍.കെ ട്വിറ്ററിലൂടെ മുന്നോട്ടുവരികയായിരുന്നു.
“മോഹന്‍ലാലിനെ കണഅടാല്‍ ഛോട്ടാഭിമിനെപ്പോലുണ്ട്. ഇയാളാണോ ഭീമന്റെ വേഷം ചെയ്യുക” എന്നായിരുന്നു കെ.ആര്‍.കെയുടെ പരിഹാസം.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടക്കം കെ.ആര്‍.കെയ്‌ക്കെതിരെ ആക്രമണവുമായി രംഗത്തെത്തി. ആരാധകര്‍ക്കു പിന്തുണയുമായി മലയാളത്തിലെ നടന്മാരും സംവിധായകരുമൊക്കെ ഒപ്പംകൂടി.
കെ.ആര്‍.കെയുടെ ഇമെയില്‍ അടക്കമുള്ള അക്കൗണ്ടുകളില്‍ സൈബര്‍ ആക്രമണവും നടന്നു. അദ്ദേഹത്തിന്റെ ഇമെയില്‍ ഹാക്ക് ചെയ്തതായും ഹാക്കര്‍മാര്‍ അവകാശപ്പെട്ടു. ഇതിനു പിന്നാലെയാണ് ക്ഷമാപണവുമായി കെ.ആര്‍.കെ രംഗത്തുവന്നത്.