| Monday, 27th November 2017, 9:19 pm

'രണ്ട് വര്‍ഷം കൊണ്ട് ഷാരൂഖ്, ഷാരൂഖിനെ തന്നെ ഇല്ലാതാക്കും'; കിംഗ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ആര്‍.കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതിനു പിന്നില്‍ ബോളിവുഡിലെ “ഖാന്‍” മാരാണെന്ന് വിവാദ താരം കമാല്‍ റാഷിദ് ഖാന്‍. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇല്ലാതാക്കിയതെന്ന് കെ.ആര്‍.കെ പറഞ്ഞു.

“അവരുടെ മോശം സിനിമകള്‍ കാണുന്നതില്‍ നിന്നും ജനങ്ങളെ താന്‍ രക്ഷിക്കുന്നതിന്റെ പകയാണ് മൂവര്‍ക്കും. മികച്ച സിനിമകള്‍ ചെയ്ത് തന്നെ നിശബ്ദമാക്കുന്നതാണ് അവര്‍ക്ക നല്ലത്.” കെ.ആര്‍.കെ പറഞ്ഞു.


Also Read: ജിഗ്നേഷ് മേവാനിക്കെതിരെ മത്സരിക്കാനില്ലെന്ന് ആംആദ്മി; പിന്മാറുന്നതായി കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എയും


രണ്ട് വര്‍ഷത്തിനകം താന്‍ അടക്കമുള്ള സിനിമാ നിരൂപകരെ ഇല്ലാത്താക്കുമെന്ന് ഷാരൂഖ് ഒരു പ്രമുഖ സംവിധായകനോട് പറഞ്ഞിരുന്നെന്ന് ആരോപിച്ച കെ.ആര്‍.കെ രണ്ട് വര്‍ഷം കൊണ്ട് ഷാരൂഖ്, ഷാരൂഖിനെ തന്നെ ഇല്ലാതാക്കുമെന്നും പറഞ്ഞു.

ആമിറിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 18നായിരുന്നു കെ.ആര്‍.കെയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇത് പുനഃസ്ഥാപിച്ചെങ്കിലും വീണ്ടും മരവിപ്പിച്ചിരിക്കുകയാണ്. മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടിയെ സി ക്ലാസ് നടനെന്നും വിളിച്ച് മലയാളികളുടെ ആക്രമണത്തിനും വിമര്‍ശനങ്ങളേറ്റ താരമാണ് കെ.ആര്‍.കെ

We use cookies to give you the best possible experience. Learn more