ദൃശ്യം രണ്ടിലെ മേരി എന്ന കഥാപാതത്രത്തെ അവതരിപ്പിച്ചുകൊണ്ട് കയ്യടിനേടിയ നടിയാണ് കൃഷ്ണപ്രഭ. ഹാസ്യതാരമായാണ് സിനിമാ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തതെങ്കിലും കൂടുതല്‍ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ കാത്തിരിക്കുകയാണ് താനെന്ന് നിരവധി തവണ കൃഷ്ണപ്രഭ പറഞ്ഞിരുന്നു.
ദൃശ്യം 2 വിലെ കഥാപാത്രം താന്‍ മനസ്സില്‍ കൊണ്ടു നടന്ന സ്വപ്നമായിരുന്നെന്നും വൈകികിട്ടിയ ഭാഗ്യമാണെന്നും കൃഷ്ണപ്രഭ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയില്‍ തനിക്കുണ്ടായ ചില അനുഭവങ്ങള്‍ തുറന്നുപറയുകയാണ് കൗമുദിയ്ക്ക് നല്കിയ അഭിമുഖത്തില്‍ കൃഷ്ണപ്രഭ.
പലപ്പോഴും സിനിമകളുടെ കഥകള്‍ കേട്ടാലും ഷൂട്ട് തുടങ്ങുമ്പോള്‍ തന്റെ കഥാപാത്രം മറ്റാരെങ്കിലും ചെയ്യുന്ന അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് കൃഷ്ണപ്രഭ പറയുന്നത്. അതുകൊണ്ടു തന്നെ ദൃശ്യത്തില്‍ താന്‍ ഉണ്ടെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നെങ്കിലും പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിച്ച് ഡേറ്റിന്റെ കാര്യം പറഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിയതെന്ന് നടി പറയുന്നു.
രണ്ട് സീനില്‍ മാത്രമേ താന്‍ ഉള്ളൂവെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നുവെന്നും എന്നാല്‍ കഥാപാത്രത്തിന്റെ വലിപ്പത്തെക്കുറിച്ചൊന്നും താന്‍ ചിന്തിച്ചില്ലെന്നും കൃഷ്ണപ്രഭ പറഞ്ഞു.
മേരി എന്ന കഥാപാത്രം തനിക്കൊരു ലോട്ടറിയായിരുന്നു. ചെറിയ വേഷമാണെങ്കിലും ചെയ്തു ഫലിപ്പിക്കുക എളുപ്പമായിരുന്നില്ല.
ഒരുപാട് ഇമോഷണിലൂടെ കടന്നുപോകുന്ന വ്യക്തിയാണ് മേരി. കൃഷ്ണപ്രഭ പറഞ്ഞു.
മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ചാനല്‍ റിയാലിറ്റി ഷോകളിലൂടെയും ഹിറ്റായ അജിത് കുത്താട്ടുകുളം, സുമേഷ് ചന്ദ്രന്, കൃഷ്ണ പ്രഭ എന്നിവരുടെ കഥാപാത്രങ്ങള്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജോസ് എന്ന കഥാപാത്രമായിട്ടാണ് അജിത് കുത്താട്ടുകുളം സിനിമയില്‍ എത്തുന്നത്. ജീവിതത്തിലെ പ്രയാസമേറിയ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ജോസിന്റെ റോള്‍ അജിത്തിന്റെ കൈവശം ഭദ്രമായിരുന്നു.
ജോസിന്റെ ഭാര്യയുടെ റോളിലാണ് കൃഷ്ണ പ്രഭ എത്തിയത്. തന്റെ സഹോദരനെ കൊലപ്പെടുത്തി ജയിലില്‍ പോയ ഭര്‍ത്താവ് തിരികെ എത്തുമ്പോള്‍ ഉള്ള കൃഷ്ണ പ്രഭയുടെ അഭിനയമെല്ലാം ഗംഭീരമായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക