മോഹൻലാൽ എന്ന നടന്റെ തിരിച്ചു വരവാണ് ‘നേര്’. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ കൃഷ്ണപ്രഭയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘നമ്മ ജയിച്ചിട്ടോം മാര’ എന്ന ക്യാപ്ഷനോടെ കൃഷ്ണപ്രഭ മോഹൻലാലിനൊപ്പമുള്ള ചിത്രമാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്.
അതുപോലെ നേരിന് ലോകമെമ്പാടുമുള്ള ആളുകളുടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും എല്ലാവരോടും നന്ദി രേഖപെടുത്തുന്നെന്നും കൃഷണപ്രഭ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന് വലിയ പിന്തുണയും സ്നേഹവുമാണ് ഇതിനോടകം ലഭിച്ചു കൊണ്ടിരിക്കുന്നത്.
കോര്‍ട്ട് റൂം ഡ്രാമയായ ചിത്രത്തില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് മോഹന്‍ലാല്‍ വേഷമിട്ടത്. തുടർച്ചയായ തോൽവിക്ക് ശേഷം മോഹൻലാൽ എന്ന നടന്റെ മികച്ച തിരിച്ചുവരവാണെന്നാണ് പ്രേക്ഷകർ പറയുന്നുണ്ട്. മോഹൻലാലിന് പുറമെ അനശ്വര രാജന്റെ പ്രകടനവും പ്രശംസനീയമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ശക്തമായ കഥയാണ് ചിത്രത്തിന്റെ അടിസ്ഥാനമെന്നും രോമാഞ്ചം തരുന്ന ക്ലൈമാക്‌സാണെന്നും നേര് കണ്ടവര്‍ പറയുന്നു. മോഹന്‍ലാലിനൊപ്പം സിദ്ധീക്കിന്റെ പ്രകടനത്തിനും കയ്യടികള്‍ ഉയരുന്നുണ്ട്.
നാളുകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ ഒരു പടം കണ്ട് സന്തോഷത്തോടെ തിയേറ്ററില്‍ നിന്നുമിറങ്ങാന്‍ പറ്റി അദ്ദേഹത്തിന്റെ തിരിച്ചുവരവില്‍ സന്തോഷമുണ്ടെന്ന് ചിത്രം കണ്ട പ്രേക്ഷകര്‍ പറഞ്ഞു. ഈ ക്രിസ്മസ് നേരും മോഹന്‍ലാലും അങ്ങെടുത്തെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.
പ്രിയാ മണി, ശാന്തി മായാദേവി, ജഗദീഷ്, ശ്രീധന്യ, ഗണേഷ് കുമാര്‍ എന്നിവരാണ് നേരില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്. നേരിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്. സൗണ്ട് ഡിസൈന്‍ സിനോയ് ജോസഫ്.
Content Highlight: Krishnaprabha’s post expressing gratitude for the success of Neru movie