| Monday, 10th June 2013, 1:08 pm

കൊക്കക്കോളക്കായി വീരേന്ദ്രകുമാര്‍ കോഴ വാഗ്ദാനം ചെയ്തു: കെ കൃഷ്ണന്‍ കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി:  കുത്തക കമ്പനിയായ കൊക്കകോളക്ക് വേണ്ടി സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടീ നേതാവായ എം.പി വീരേന്ദ്രകുമാര്‍ തന്നെ സമീപിച്ചെന്ന് കെ. കൃഷ്ണന്‍ കുട്ടി.

പ്ലാച്ചിമടയില്‍ ഫ്രൂട്ട് ജ്യൂസ് കമ്പനി തുടങ്ങാന്‍ അനുമതി തേടിയാണ് വീരേന്ദ്രകുമാര്‍ അമേരിക്കന്‍ കോള കമ്പനിയില്‍ നിന്നും വന്ന പി.ആര്‍.ഒ അഗര്‍വാളിനൊപ്പം എത്തിയതെന്നും സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടിയില്‍ നിന്ന് അടുത്തിടെ പുറത്തു പോയ മുതിര്‍ന്ന നേതാവ് കെ കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി.[]

കൊക്കകോളക്കെതിരെ പോരാട്ടം നടത്തിയിട്ട് കാര്യമില്ലെന്നും, മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഉണ്ടാവണമെങ്കില്‍ കോള കമ്പനിക്കൊപ്പം നില്‍ക്കണമെന്നും വീരേന്ദ്രകുമാര്‍ തന്നോട് ആവശ്യപ്പെട്ടതായി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചു.

എന്നാല്‍ ഇതിനെ താന്‍ എതിര്‍ക്കുകയാണ് ചെയ്തതെന്നും, തുടര്‍ന്ന് മാസത്തിന് ശേഷം വീരേന്ദ്രകുമാര്‍ വീണ്ടും വന്ന് തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടതായും  അദ്ദേഹം വ്യക്തമാക്കി.

പ്ലാച്ചിമടയില്‍ ഫ്രൂട്ട് ജ്യൂസ് കമ്പനി അനുമതി തേടിയാണ് സമീപിച്ചത്. കോളയ്‌ക്കെതിരെ പുസ്തകമെഴുതിയയാളാണ് വീരേന്ദ്രകുമാര്‍. ഇതിന് പുറമെ  ജലസമ്മേളനവും  നടത്തിയ കക്ഷിയാണദ്ദേഹം.അങ്ങനെയുള്ള ഒരാളാണ്  കോളയെ പിന്തുണയ്കണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചതെന്നും  കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

കൊക്കക്കോളക്കെതിരെയുള്ള   ട്രൈബ്യൂണലിന് വേണ്ടി വീരേന്ദ്രകുമാര്‍ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും, എല്‍.ഡി.എഫ്  യു.ഡി.എഫ് സര്‍ക്കാരുകളില്‍ കോളക്കെതിരെ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും കൃഷ്ണന്‍ കുട്ടി ആരോപിച്ചു.

We use cookies to give you the best possible experience. Learn more