തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും. ഇപ്പോളിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പാട്ടിന് ചുവട് വെച്ചിരിക്കുകയാണ് കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും.
കോഴിക്കോട്ടുകാരന്‍ നൈസലിന്റെ വീഡിയോ റാപ്പ് രൂപത്തിലാക്കിയത് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ഈ ഗാനത്തിനാണ് ദിയയും കൃഷ്ണകുമാറും ഡാന്‍സ് കളിച്ചത്.
വീഡിയോ ഇന്‍സ്റ്റഗ്രാമിലാണ് ദിയയും കൃഷ്ണകുമാറും പോസ്റ്റ് ചെയ്തത്. നേരത്തെ നടന്‍ ജോജു ജോര്‍ജും നൈസലിനെ അനുകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു.
‘പെര്‍ഫെക്ട് ഓക്കെ, അറ്റിറ്റസ് അറ്റ് ടു അറ്റ് റ്റാന്‍ ആന്‍ഡ് ദ് കോണ്‍ ആന്‍ഡ് ദ പാക്ക്’…നൈസലിന്റെ സ്‌റ്റൈലില്‍ സൃഷ്ടിച്ചെടുത്ത ഇംഗ്ലീഷ് ഡയലോഗ് സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗമായിരുന്നു.
View this post on Instagram
ഇതിനു പിന്നാലെയാണ് കോഴിക്കോട് സ്വദേശിയായ അശ്വിന്‍ ഭാസ്‌ക്കര്‍ നൈസലിന്റെ വരികളെ റാപ്പ് രൂപത്തിലാക്കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Krishnakumar and Diya Krishna Perfect OK dance video