[] പാനൂര്‍: ജയകൃഷ്ണന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജയകൃഷ്ണന്റെ മാതാവ് നല്‍കിയ പരാതി പിന്‍വലിപ്പിച്ചതില്‍ ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി പി.കെ കൃഷ്ണദാസിന് പങ്കെന്ന് നമോവിചാര്‍മഞ്ച് നേതാവ് ഒ.കെ വാസു.
കേസ് വാദിക്കാന്‍ സുപ്രീംകോടതിയില്‍ രാംജത് മലാനിയെപ്പോലുള്ള പ്രമുഖ അഭിഭാഷകര്‍ ഉണ്ടായിട്ടുും അവരെയൊന്നും കേസ് ഏല്‍പ്പിക്കാതിരുന്നതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെരിങ്ങളം മണ്ഡലത്തില്‍ 1991ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പി.പി മുകുന്ദന്റെ നിര്‍ദ്ദേശപ്രകാരം വോട്ടുകള്‍ കെ.എം സൂപ്പിക്ക് മറിച്ചതുകൊണ്ടാണ് ആദ്യമായി പി.ആര്‍ വകുപ്പ് തോറ്റതെന്നും അദ്ദേഹം ആരോപിച്ചു.
പെരിങ്ങളത്ത് ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുകള്‍ മറിച്ചതുവഴി മഞ്ചേശ്വരത്തെ മുസ്‌ലിം വോട്ടുകള്‍ കെ.ജി മാരാര്‍ക്ക് അനുകൂലമാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.എസ് ആക്രമത്തെത്തുടര്‍ന്ന് താന്‍ ആശുപത്രിയില്‍ കഴിയവേ ബി.ജെ.പി നേതാക്കളൊഴികെയുള്ള രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നുവെന്നും ഒ.കെ വാസു കൂട്ടിച്ചേര്‍ത്തു.
പാനൂരില്‍ നമോമഞ്ച് നടത്തിയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രവീന്ദ്രന്‍ പൊയിലൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.അശോകന്‍, വി.അശോകന്‍, വി.പി നാണു, അരവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.