ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി-20 മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം 190 റണ്‍സ് നേടിയിരുന്നു. 64 റണ്‍സ് നേടിയ നായകന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
മികച്ച തുടക്കമായിരുന്നു രോഹിത്തും സൂര്യകുമാറും ഇന്ത്യക്കായി നല്‍കിയത്. എന്നാല്‍ അഞ്ചാം ഓവറില്‍ ടീം ടോട്ടല്‍ 44ല്‍ നില്‍ക്കെയാണ് 24 റണ്‍സുമായി സൂര്യ പുറത്താകുന്നത്. പിന്നീട് വന്ന മിഡില്‍ ഓര്‍ഡറില്‍ ആര്‍ക്കും കാര്യമായി സ്‌കോര്‍ നേടാന്‍ സാധിച്ചില്ല. ഏഴാമനായി ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തിക്ക് നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.
മൂന്നാമനായി ഇറങ്ങിയ അയ്യര്‍ പൂജ്യനായി മടങ്ങിയിരുന്നു. മികച്ച ഏകദിന പരമ്പരക്ക് ശേഷം കളിക്കാനെത്തിയ അദ്ദേഹത്തിന് പക്ഷെ ആ ഫോം ഇവിടെ തുടരാനായില്ല. മികച്ച ബൗളിങ് വരുമ്പോള്‍ വെറും സാധാരണ ബാറ്ററാണ് അയ്യരെന്നാണ് മുന്‍ താരമായ കൃഷ്ണമാചാരി ശ്രീകാന്തിന്റെ അഭിപ്രായം.
‘അവന്‍ സാധാരണ ബൗളിങ്ങിനെതിരെ മികച്ച ബാറ്ററാണ് എന്നാല്‍ മികച്ച ബൗളിങ്ങിനെതിരെ ഒരു സാധാരണ ബാറ്ററും,’ ശ്രീകാന്ത് പറഞ്ഞു.
ഷോട്ട് ബോളുകള്‍ക്കെതിരെ എന്നും അദ്ദേഹത്തിന് പ്രശ്‌നങ്ങളുണ്ടായിരുന്നു. സ്പിന്നിനെതിരെയും മീഡിയം പേസിനുമെതിരെയും മികച്ച രീതിയില്‍ കളിക്കുന്ന അദ്ദേഹം പക്ഷെ പേസ് എക്‌സ്ട്രാ പേസിനെതിരെയും ഷോട്ട് ബോളുകള്‍ക്കെതിരെയും നിരന്തരം പതറാറുണ്ട്.
അതേസമയം ഇന്ത്യക്കെതിരെ ചെയ്‌സിങ്ങിനിറങ്ങിയ വിന്‍ഡീസ് പതറുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 90 റണ്‍സ് എടുക്കുന്നതിനിടെ ആറ് വിന്‍ഡീസ് ബാറ്റര്‍മാരാണ് കരകയറിയത്.
Content Highlights: Krishnmachari Srikant slams Shreyas Iyer