|

സെക്‌സ് മൂവി കാറ്റഗറിയിലുള്ള രണ്ടുമൂന്ന് ബ്ലാക്ക്&വൈറ്റ് സിനിമകളില്‍ അഭിനയിച്ചു; പലതും ബിറ്റുകള്‍ ചേര്‍ത്തുവെച്ച് പ്രദര്‍ശിപ്പിച്ച കാര്യം പിന്നീടാണ് അറിയുന്നത്: കൃഷ്ണചന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനേതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ഗായകന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് കൃഷ്ണചന്ദ്രന്‍. രതിനിര്‍വേദത്തിലെ പപ്പു എന്ന കഥാപാത്രത്തിന്റെ പേരല്ലാതെ മറ്റൊരു ആമുഖവും അദ്ദേഹത്തിന് ആവശ്യമില്ല.

ആദ്യകാലത്തെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് കൃഷ്ണചന്ദ്രന്‍. ബി.എ ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോഴായിരുന്നു രതിനിര്‍വേദത്തിന്റെ ഷൂട്ടിങ്ങെന്നും രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ എട്ട് സിനിമകളില്‍ അഭിനയിച്ചുവെന്നും കൃഷ്ണചന്ദ്രന്‍ പറയുന്നു. അറിയാതെ കുറെ അബദ്ധങ്ങളും ഈ സമയത്ത് പറ്റിയിട്ടുണ്ടെന്നും സെക്‌സ് മൂവി കാറ്റഗറിയില്‍ പെടുത്താവുന്ന രണ്ടുമൂന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ അഭിനയിച്ചുവെന്നും അതില്‍ പലതും ബിറ്റുകള്‍ ചേര്‍ത്തുവെച്ച് പ്രദര്‍ശിപ്പിച്ച കാര്യം പിന്നീടാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

അത്തരം സിനിമകളുടെ എഡിറ്ററാണ് കെട്ടിപിടിക്കുന്നതുവരെ താനായിരുന്നുവെന്നും അത് കഴിഞ്ഞ് വേറെആളുകളെ വെച്ച് എടുത്തുവെന്ന കാര്യം തന്നോട് പറഞ്ഞതെന്നും കൃഷ്ണചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

‘ബി.എ ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോഴായിരുന്നു രതിനിര്‍വേദത്തിന്റെ ഷൂട്ടിങ്. രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ മൊത്തം എട്ട് സിനിമകളില്‍ അഭിനയിച്ചു. അറിയാതെ കുറേ അബദ്ധങ്ങളും പറ്റി. സെക്‌സ് മൂവി എന്ന കാറ്റഗറിയില്‍ പെടുത്താവുന്ന രണ്ടുമൂന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ അഭിനയിച്ചു. പല സിനിമകളിലും ബിറ്റുകള്‍ ചേര്‍ത്തുവെച്ച് പ്രദര്‍ശിപ്പിച്ച കാര്യം പിന്നീടാണ് അറിയുന്നത്.

ആ സിനിമകളുടെ എഡിറ്ററാണ് പറയുന്നത് ‘സിനിമയില്‍ കെട്ടിപ്പിടിക്കുന്നതുവരെ നീയായിരുന്നു. ബാക്കിയുള്ളത് വേറെ ആളെ വെച്ച് ഷൂട്ട് ചെയ്തു’ എന്നൊക്കെ. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയതുകൊണ്ട് ആള് മാറിയത് അറിയാനും പറ്റില്ല. അക്കാലത്ത് അഭിനയിച്ചതില്‍ നല്ലതെന്ന് പറയാന്‍ പറ്റുന്നത് കാന്തവലയം, ലൗലി എന്നീ സിനിമകളാണ്.

സെക്‌സ് മൂവി എന്ന കാറ്റഗറിയില്‍ പെടുത്താവുന്ന രണ്ടുമൂന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ അഭിനയിച്ചു. പല സിനിമകളിലും ബിറ്റുകള്‍ ചേര്‍ത്തുവെച്ച് പ്രദര്‍ശിപ്പിച്ച കാര്യം പിന്നീടാണ് അറിയുന്നത്

അച്ഛനും അമ്മയും പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞതുകൊണ്ട് പിന്നീടുവന്ന അവസരങ്ങളെല്ലാം വേണ്ടെന്നുവെച്ചു. ബി.എ. മ്യൂസിക് ഒന്നാം റാങ്കോടെ പാസായി. മദ്രാസ് യൂണി വേഴ്‌സിറ്റിയില്‍ എം.എ. മ്യൂസിക്കിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. ആയിടയ്ക്ക് കോഴിക്കോടുവെച്ച് എല്ലാ താരങ്ങളും പങ്കെടുത്ത ഒരു പരിപാടിയുണ്ടായിരുന്നു. ഞാനതില്‍ പാടി. നല്ല കൈയടിയും കിട്ടി.

പരിപാടി കഴിഞ്ഞപ്പോള്‍ ശശിയേട്ടനും സീമച്ചേച്ചിയും വന്ന് അഭിനന്ദിച്ചു. എന്നിട്ട് പറഞ്ഞു, ‘എടാ, ഞങ്ങളുടെ അടുത്ത പടത്തില്‍ നീയാണ് പാടുന്നത്’ എന്ന്. അങ്ങനെയാണ് ഇണ എന്ന സിനിമയിലേക്ക് വരുന്നത്. ‘വെള്ളിച്ചില്ലും വിതറി‘ ഉള്‍പ്പെടെ മൂന്ന് പാട്ടുകള്‍. അതിനും മുമ്പ് മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന പടത്തില്‍ ദേവരാജന്‍ മാഷിന് വേണ്ടി പാടിയിരുന്നു. പക്ഷേ, ആ പാട്ട് ഷൂട്ട് ചെയ്തില്ല. റെക്കോഡിലും ആ പാട്ടില്ല,’ കൃഷ്ണചന്ദ്രന്‍ പറയുന്നു.

Content Highlight: Krishnachandran Talks About His Movies