| Monday, 3rd April 2017, 8:43 am

'റോമിയോ വിരുദ്ധ സേനയെ കൃഷ്ണ വിരുദ്ധസേനയെന്നു വിളിക്കാന്‍ ധൈര്യമുണ്ടോ?'; പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റോമിയോ വിരുദ്ധ സേനയെ പരിഹസിക്കാന്‍ ഹിന്ദു ദൈവമായ കൃഷ്ണനെ ഉപമിച്ച ട്വിറ്റര്‍ സന്ദേശമെഴുതിയതിനെ തുടര്‍ന്ന് പ്രശാന്ത് ഭൂഷണ്‍ വിവാദക്കുരുക്കില്‍. വിവാദപ്രസ്താവനയെ തുടര്‍ന്നു പ്രശാന്ത് ഭൂഷനെതിരെ പൊലീസ് കേസെടുത്തു.


Also Read: മിയാമിയിലും ഫെഡറര്‍; ക്ലാസിക് പോരാട്ടത്തില്‍ വീണ്ടും നദാലിനെ മറികടന്ന് ഫെഡറര്‍


“റോമിയോ പ്രേമിച്ചത് ഒരേയൊരു സ്ത്രീയെയാണ്. അതേസമയം, കൃഷ്ണന്‍ വിഖ്യാതനായ കാമുകനും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് റോമിയോ വിരുദ്ധ സേനയെ കൃഷ്ണ വിരുദ്ധസേനയെന്നു വിളിക്കാന്‍ ധൈര്യമുണ്ടോ?” എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്. എന്നാല്‍ ഈ സന്ദേശം അതിവേഗം തന്നെ വിവാദമാവുകയായിരുന്നു.

കൃഷ്ണ ഭക്തരെ വേദനിപ്പിക്കുന്നതാണ് പ്രശാന്തിന്റെ പ്രസ്താവനയെന്നു കാട്ടി ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും നേതാക്കളാണു പൊലീസിനെ സമീപിച്ചത്.

അതേസമയം, തന്റെ പ്രസ്താവനയെ വളച്ചൊടിച്ചതാണെന്നും മതവികാരത്തെ വ്രണപ്പെടുത്തുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും പ്രശാന്ത്ഭൂഷണ്‍ പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more