പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ കൃഷ്ണ ശങ്കർ. അൽഫോൺസ് പുത്രന്റെ തന്നെ ആദ്യ ചിത്രമായ നേരത്തിലൂടെയാണ് കൃഷ്ണ ശങ്കർ അഭിനയ രംഗത്തേക്ക് കടക്കുന്നത്. എന്നാൽ സിനിമ പിന്നണിയിൽ നാളുകളായി വർക്ക് ചെയ്യുന്ന ആളാണ് കൃഷ്ണ ശങ്കർ.
സലാം ബാപ്പു സംവിധാനം ചെയ്ത റെഡ് വൈൻ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം. മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫ് അലി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. മോഹൻലാലുമൊത്തുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് താരം. പുതിയ ചിത്രം പട്ടാപകലിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിനോഡ് സംസാരിക്കുകയായിരുന്നു താരം.
‘റെഡ് വൈൻ എന്ന ചിത്രത്തിൽ ഞാൻ സഹ സംവിധായകനായി വർക്ക് ചെയ്തിട്ടുണ്ട്. ലാൽ സാർ ഭയങ്കര കൂളാണ്. ഞാൻ ഷോട്ടിന് വേണ്ടി ലൈറ്റ് ഇങ്ങനെ സെറ്റ് ചെയ്യുകയായിരുന്നു.
ഞാൻ അപ്പോൾ ഒരു പഴംപൊരി കഴിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ആരോ വിസിൽ അടിച്ച് വിളിക്കുന്ന പോലെ തോന്നി. ഞാൻ നോക്കുമ്പോൾ ലാലേട്ടനാണ്. ടിഷ്യു വായിൽ പോവുമെടോയെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ എനിക്കത് മനസിലായില്ല. കാരണം ലാൽ സാർ ആദ്യമായിട്ടാണ് എന്റെ അടുത്ത് സംസാരിക്കുന്നത്.
ഞാൻ നോക്കുമ്പോൾ എന്റെ കയ്യിലെ പഴംപൊരി തീർന്നിട്ടുണ്ട്. ടിഷ്യു മാത്രമേയുള്ളൂ കയ്യിൽ. അദ്ദേഹം കൈ കൊണ്ട് ആക്ഷൻ കാണിച്ചിട്ട് പറഞ്ഞു, ടിഷ്യു വായിൽ പോവുമെന്ന്. അത് അങ്ങനെ ഒരു മനുഷ്യൻ.
ആ ചിത്രത്തിൽ ഫഹദ് ഉണ്ടായിരുന്നു. പിന്നെ ആസിഫ് ഉണ്ടായിരുന്നു. എനിക്ക് തോന്നുന്നത് ഞാൻ ജയറാമേട്ടന്റെ കൂടെയാണ് വർക്ക് ചെയ്യാത്തതെന്ന്. അങ്ങനെ അവരെയെല്ലാം കണ്ട് വന്നത് കൊണ്ടാണെന്ന് തോന്നുന്നു ആദ്യ സിനിമയായ നേരത്തിൽ എനിക്ക് വലിയ പേടി തോന്നാതിരുന്നത്,’ കൃഷണ ശങ്കർ പറയുന്നു.
Content Highlight: Krishna Shankar Talk About Mohanlal